RRB Recruitment 2024: ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് അപേക്ഷ ക്ഷണിക്കുന്നു; 5600 ഒഴിവുകൾ

RRB ALP Recruitment 2024: ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ഏകദേശം 5600 ഒഴിവുള്ള തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഇന്ത്യൻ റെയിൽവേയുടെ 21 സോണുകളിലായി ഒഴിവുള്ള തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 19, 2024, 02:54 PM IST
  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
  • www.indianrailways.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്
RRB Recruitment 2024: ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് അപേക്ഷ ക്ഷണിക്കുന്നു; 5600 ഒഴിവുകൾ

റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി) അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (എഎൽപി) തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച അറിയിപ്പ് ഉടൻ പുറത്തിറങ്ങും. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ഏകദേശം 5600 ഒഴിവുള്ള തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

ഇന്ത്യൻ റെയിൽവേയുടെ 21 സോണുകളിലായി ഒഴിവുള്ള തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. www.indianrailways.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്.

വിദ്യാഭ്യാസ യോഗ്യത: അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ പത്താം ക്ലാസ് പാസായിരിക്കണം.
ബന്ധപ്പെട്ട ട്രേഡുകളിൽ എൻ സി വി ടി/എസ് സി വി ടി യുടെ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റും കൈവശം വയ്ക്കണം. അല്ലെങ്കിൽ ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയിരിക്കണം. ഔദ്യോ​ഗിക അറിയിപ്പ് പുറത്ത് വരുന്നതോടെ കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭ്യമാകും.

ALSO READ: നോർത്തേൺ റെയിൽവേയിൽ നിരവധി ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

പ്രായപരിധി

അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി: 18 വയസ്സ്
അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി: 30 വയസ്സ്

അപേക്ഷിക്കേണ്ടവിധം

യോ​ഗ്യരായ ഉദ്യോഗാർഥികൾ ആദ്യം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ www.indianrailways.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് 'റിക്രൂട്ട്‌മെന്റ്' വിഭാഗത്തിൽ, "ആർആർബി എഎൽപി റിക്രൂട്ട്‌മെന്റ് 2024" എന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക.

രജിസ്റ്റർ ചെയ്ത് നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നേടുക.

ആവശ്യമായ എല്ലാ വിശദാംശങ്ങളോടും കൂടി അപേക്ഷാ ഫോം പൂരിപ്പിക്കുക.

ആവശ്യമായ രേഖകൾ നൽകി അപേക്ഷ സമർപ്പിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News