Fuel Price Hike: രാജ്യത്തെ എണ്ണവില വര്‍ദ്ധനയ്ക്ക് കാരണം യുക്രൈന്‍ - റഷ്യ യുദ്ധം, നിതിന്‍ ഗഡ്കരി

  യുക്രൈന്‍ - റഷ്യ യുദ്ധമാണ് ഇന്ത്യയില്‍ എണ്ണവില ഉയരാന്‍ കാരണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. യുദ്ധം മൂലം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Mar 26, 2022, 10:52 AM IST
  • യുദ്ധം മൂലം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിന് അതീതമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
Fuel Price Hike: രാജ്യത്തെ എണ്ണവില വര്‍ദ്ധനയ്ക്ക് കാരണം യുക്രൈന്‍ - റഷ്യ യുദ്ധം, നിതിന്‍ ഗഡ്കരി

Fuel Price Hike:  യുക്രൈന്‍ - റഷ്യ യുദ്ധമാണ് ഇന്ത്യയില്‍ എണ്ണവില ഉയരാന്‍ കാരണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. യുദ്ധം മൂലം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.  

"ഇന്ത്യയില്‍ ലഭ്യമായ എണ്ണയുടെ 80%വും ഇറക്കുമതി ചെയ്യുന്നതാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിനിടയില്‍, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. അതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല;, നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. 
 
2004 മുതല്‍  ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ശ്രമമാണ്  താന്‍ നടത്തുന്നത്. ഇതിന് രാജ്യത്തിന്‌ ആവശ്യമായ ഇന്ധനം സ്വയം ഉത്പാദിപ്പിക്കേണ്ടതുണ്ടെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു.

ഇന്ത്യയ്ക്ക് ഉടന്‍ തന്നെ 40,000 കോടി രൂപയുടെ എഥനോള്‍, മെഥനോള്‍, ബയോ എഥനോള്‍ ഉതപാദന സമ്പദ്‌വ്യവസ്ഥ ഉണ്ടാകും. ഇത് പെട്രോളിയം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും. കൂടാതെ,  ഇന്ത്യയിലെ മുന്‍നിര കാര്‍, ഇരുചക്രവാഹന നിര്‍മാതാക്കള്‍ ഫ്‌ളെക്സ്-ഫ്യുവല്‍ എഞ്ചിനുകളുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്, അവ ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:  Fuel Price Hiked: പെട്രോൾ ഡീസൽ വിലയിൽ ഇന്നും വർധനവ്; അഞ്ച് ദിവസത്തിനിടെ ഇത് നാലാമത്തെ വർദ്ധനവാണ്!

അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില തുടര്‍ച്ചയായി വര്‍ധിക്കുകയാണ്.  പെട്രോള്‍, ഡീസല്‍, LPG, PNG തുടങ്ങി എല്ലാ ഇന്ധനങ്ങള്‍ക്കും വില വര്‍ദ്ധിക്കുകയാണ്. ഇത് സാധാരണക്കാരുടെ ജന ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.   

2017 ജൂണില്‍ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കിലാണ് ഇപ്പോള്‍ ഇന്ധനവില.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരിഗണിച്ച്‌ നവംബര്‍ 4 മുതല്‍ വില വര്‍ദ്ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ അന്താരാഷ്ട്ര വിപണിയില്‍  ക്രൂഡ് ഓയിലിന്‍റെ  വില ബാരലിന് 30 ഡോളര്‍ വര്‍ദ്ധിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News