ന്യൂഡല്‍ഹി: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും ടീച്ചര്‍മാരും അറസ്റ്റില്‍. സ്‌കൂളില്‍ ഗൗരവകരമായ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അതേസമയം റയാന്‍ ഇന്റര്‍നാഷണലിന്‍റെ ഗുരുഗ്രാമിലെ എല്ലാ ക്യാമ്പസുകളും ചൊവ്വാഴ്ച വരെ പ്രവര്‍ത്തിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇതു സംബന്ധിച്ച വിവരം സ്‌കൂള്‍ മാനേജ്‌മെന്റ് രക്ഷാകര്‍ത്താക്കളെ അറിയിച്ചു കഴിഞ്ഞു. മരിച്ച കുട്ടിയുടെ മാതാപിതാക്കളോടും കുടുംബത്തോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനാണ് രണ്ട് ദിവസേത്തേയ്ക്ക് സ്‌കൂള്‍ അടച്ചിടുന്നത്. ഒരറിയിപ്പുണ്ടാകുന്നത് വരെ സ്‌കൂളിലെ ജൂനിയര്‍ നഴ്‌സറി തലങ്ങള്‍ പ്രവര്‍ത്തിക്കുന്നതല്ല. എന്നാല്‍ പരീക്ഷയുള്ളതിനാല്‍ ആറ് മുതല്‍ 12 വരെ ക്ലാസുകാര്‍ക്ക് വേണ്ടി സ്‌കൂള്‍ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.