കള്ളപ്പണവിരുദ്ധ ദിനാചരണത്തെ വിമര്‍ശിച്ച് തരൂര്‍

നവംബര്‍ 8 കള്ളപ്പണവിരുദ്ധ ദിനമായി ആചരക്കുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ജനങ്ങളോട് മാപ്പ് ചോദിക്കുന്നതിന് പകരം സര്‍ക്കാര്‍ നവംബര്‍ 8 ആഘോഷിക്കുകയാണോ എന്ന് ശശി തരൂര്‍ ചോദിച്ചു. 

Last Updated : Oct 26, 2017, 02:45 PM IST
കള്ളപ്പണവിരുദ്ധ ദിനാചരണത്തെ വിമര്‍ശിച്ച് തരൂര്‍

ന്യൂഡല്‍ഹി: നവംബര്‍ 8 കള്ളപ്പണവിരുദ്ധ ദിനമായി ആചരക്കുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ജനങ്ങളോട് മാപ്പ് ചോദിക്കുന്നതിന് പകരം സര്‍ക്കാര്‍ നവംബര്‍ 8 ആഘോഷിക്കുകയാണോ എന്ന് ശശി തരൂര്‍ ചോദിച്ചു. 

നോട്ടുനിരോധനത്തിന്‍റെ വാര്‍ഷികമായ നവംബര്‍ 8 കള്ളപ്പണവിരുദ്ധ ദിനമായി ആചരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ശശി തരൂരിന്‍റെ വിമര്‍ശനം. 

നോട്ടുനിരോധനം രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിട്ടെന്ന് ആരോപിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ നവംബര്‍ 8ന് കരിദിനമായി ആചരിക്കുന്നതിന് ആഹ്വാനം ചെയ്തിരുന്നു. 

Trending News