തെലങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി രേവന്ത് റെഡ്ഡി അറസ്റ്റില്‍... സൈദരാബാദ് പോലീസ് ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഡ്രോണ്‍ പറത്തിയതാണ് കുറ്റം..!!
കശ്മീരികളുടെ രക്ഷകനെന്ന്‍ വ്യജവേഷം കെട്ടുന്ന പാക്കിസ്ഥാനാണ് അതിര്‍ത്തി കടന്നുള്ള അസംഖ്യം ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയെന്ന്‍ കോണ്‍ഗ്രസ് എംപി ആരോപിച്ചു.
രാജ്യസഭയില്‍ ഇന്ന് നടത്താനിരുന്ന കന്നി പ്രസംഗം ഉപേക്ഷിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സഭയില്‍ സംസാരിക്കാനായി സച്ചിന്‍ എഴുന്നേറ്റെങ്കിലും കോണ്‍ഗ്രസ് അംഗങ്ങളുടെ ബഹളം കാരണം പ്രസംഗം നടത്താനായില്ല. 2 ജി സ്പെക്‌ട്രം കേസില്‍ വിധി വന്നതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ബഹളം വയ്ക്കുകയായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ മോദി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് മാപ്പു പറയണം എന്നാവശ്യപ്പെട്ടായിരുന്നു ബഹളം.
മന്ത്രി തോമസ് ചാണ്ടിക്കായി ഹൈക്കോടതിയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് എം.പിയും അഭിഭാഷകനുമായ വിവേക് തന്‍ഖ. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ രാജ്യസഭ എം.പിയാണ് തന്‍ഖ. നാളെയാണ് തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.
നവംബര്‍ 8 കള്ളപ്പണവിരുദ്ധ ദിനമായി ആചരക്കുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ജനങ്ങളോട് മാപ്പ് ചോദിക്കുന്നതിന് പകരം സര്‍ക്കാര്‍ നവംബര്‍ 8 ആഘോഷിക്കുകയാണോ എന്ന് ശശി തരൂര്‍ ചോദിച്ചു.