കോവിഡ്‌ കാലത്ത് സന്തോഷവാര്‍ത്ത, SBIയില്‍ തൊഴിലവസരം

കോവിഡ്‌ കാലത്ത് സന്തോഷവാര്‍ത്തയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). എസ്.ബി.ഐയുടെ വിവിധ സോണുകളില്‍ നിരവധി തൊഴിലവസരം...!!

Last Updated : Nov 23, 2020, 05:26 PM IST
  • SBIയില്‍ വിവിധ സോണുകളിലായി 8500 അപ്രന്‍റീസ് ഒഴിവുകള്‍
  • താത്പര്യമുള്ളവര്‍ക്ക് എസ്.ബി.ഐയുടെ sbi.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷ സമര്‍പ്പിക്കാം.
  • ഡിസംബര്‍ പത്ത് വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം.
കോവിഡ്‌ കാലത്ത് സന്തോഷവാര്‍ത്ത,  SBIയില്‍ തൊഴിലവസരം

Mumbai: കോവിഡ്‌ കാലത്ത് സന്തോഷവാര്‍ത്തയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). എസ്.ബി.ഐയുടെ വിവിധ സോണുകളില്‍ നിരവധി തൊഴിലവസരം...!!

SBIയില്‍ വിവിധ സോണുകളിലായി   8500 അപ്രന്‍റീസ് ഒഴിവുകള്‍ ആണ്  ഉള്ളത്.   

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (State Bank of India) അപ്രന്‍റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്ക് എസ്.ബി.ഐയുടെ sbi.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷ സമര്‍പ്പിക്കാം.

ഡിസംബര്‍ പത്ത് വരെയാണ്  അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം.  അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും പരീക്ഷ നടക്കുക. ഓണ്‍ലൈന്‍ പരീക്ഷയുടെയും തദ്ദേശീയ ഭാഷാ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

ഒരു അംഗീകൃത സര്‍വകലാശാലയുടെ കീഴില്‍ നിന്ന് 2020 ഒക്ടോബര്‍ 31ന്  മുന്‍പ് ബിരുദം കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. 20 വയസിനും 28 വയസിനും ഇടയിലുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. 

Also read: SBI ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്, ഈ ദിവസം സേവനങ്ങളിൽ തടസം ഉണ്ടാകാം..!

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌റ്റൈപന്‍റുണ്ടാകും. ആദ്യ വര്‍ഷം മാസം 15,000 രൂപയും രണ്ടാമത്തെ വര്‍ഷം 16,500 രൂപയും മൂന്നാം വര്‍ഷം 19,000 രൂപയും ലഭിക്കും. മറ്റ് ആനുകൂല്യങ്ങള്‍ ഉണ്ടാകില്ല.

Trending News