വ്യോമസേനയ്ക്കായി സമീപഭാവിയിൽ വാങ്ങുന്ന സന്നാഹങ്ങൾ ചൈനയ്ക്കെതിരെ വിന്യസിക്കും..!

ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനം, റഷ്യയുടെ എസ് 400 മിസൈൽ, യുഎസിന്റെ അപ്പാച്ചി അറ്റാക് ഹെലികോപ്റ്റർ എന്നിവയിൽ ഭൂരിഭാഗവും ചൈനയ്ക്കെതിരെ വിന്യസിക്കുമെന്ന് വ്യോമസേനാ വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.   

Updated: Jun 29, 2020, 10:54 PM IST
വ്യോമസേനയ്ക്കായി സമീപഭാവിയിൽ വാങ്ങുന്ന സന്നാഹങ്ങൾ ചൈനയ്ക്കെതിരെ വിന്യസിക്കും..!

വ്യോമസേനയ്ക്കായി സമീപഭാവിയിൽ വാങ്ങുന്ന സന്നാഹങ്ങൾ ചൈനയ്ക്കെതിരെ വിന്യസിക്കാൻ ഒരുങ്ങുകയാണ് പ്രതിരോധ മന്ത്രാലയം.  ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനം, റഷ്യയുടെ എസ് 400 മിസൈൽ, യുഎസിന്റെ അപ്പാച്ചി അറ്റാക് ഹെലികോപ്റ്റർ എന്നിവയിൽ ഭൂരിഭാഗവും ചൈനയ്ക്കെതിരെ വിന്യസിക്കുമെന്ന് വ്യോമസേനാ വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്. 

Also read:ആകാശ് മിസൈലുകൾ ലഡാക്ക് അതിർത്തിയിൽ വിന്യസിച്ച് ഇന്ത്യ 

ഇന്ത്യയ്ക്ക് പാക്കിസ്ഥാനും ചൈനയും ഒരേപോലെ ശത്രുക്കളാണെങ്കിലും ചൈന കൂടുതൽ അപകടകാരികളാണെന്ന് ഇന്ത്യയ്ക്ക് അറിയാം.  അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധ ചൈനയ്ക്ക് മേലെയാകും ഇന്ത്യ നൽകുന്നതും. 

ലോകത്തിലെതന്നെ ഏറ്റവും മികച്ച വ്യോമപ്രതിരോധ മിസൈൽ എന്നറിയപ്പെടുന്ന റഷ്യയുടെ എസ് 400 ട്രയംഫിന്റെ മൂന്ന് യൂണിറ്റുകളെ ചൈനയുമായുള്ള അതിർത്തിയിൽ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.  കൂടാതെ രണ്ടെണ്ണം പാക്കിസ്ഥാനെതീരെയും വിന്യസിക്കും. ചൈനീസ് അതിർത്തിയിൽ ആകാശ് മിസൈലിന്റെ ആറ് യൂണിറ്റുകളാണ് ഉള്ളത്.  

Also read: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ്; സംയുക്ത നാവികാഭ്യാസം നടത്തി ഇന്ത്യയും ജപ്പാനും 

യുഎസിന്റെ അപ്പാച്ചി ഹെലികോപ്റ്ററുകൾക്കായി താവളമൊരുക്കുന്നത് അസമിലെ ജോർഹാട്ടിൽ ആണ്.  കൂടാതെ നിലവിലെ താവളമായ പഞ്ചാബിലെ പഠാൻകോട്ടിലും, ജോർഹട്ടിലും 11 അപ്പാച്ചികൾ വീതം നിലയുറയ്ക്കും.  ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനങ്ങൾ 18 എണ്ണം വീതം ബംഗാളിലെ ഹസിമാര, ഹരിയാനയിലെ അംബാല എന്നിവിടങ്ങളിലും നിലയുറയ്ക്കും.  

ഹസിമാര, ജോർഹാട്ട് എന്നിവ ചൈനയെ ലക്ഷ്യമിട്ടുള്ളതാണെങ്കിൽ പഠാൻകോട്ട്, അംബാല താവളങ്ങൾ പാക്ക്,ചൈന എന്നീ അതിർത്തികളിൽ ഒരേ സമയം സുരക്ഷയൊരുക്കുകയും ചെയ്യും.