ഉദഗമണ്ഡലം: ജയലളിതയുടെ കോടനാട്ടിലെ ബംഗ്ലാവിെൻറ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ട നിലിയിൽ. ഡ്യൂട്ടിയിലുള്ള മറ്റൊരു സുരക്ഷാ ജീവനക്കാരന് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്.
അമ്പതുകാരനായ ഓം ബഹദൂര്‍ താപ്പയാണ് കൊല്ലപ്പെട്ടത്. കൃഷ്ണ ബഹദൂര്‍ താപ്പയ്ക്കാണ് പരുക്കേറ്റത്. ഇരുവരും നേപ്പാളില്‍ നിന്നുള്ളവരാണ്. സംഭവത്തിനു പിന്നില്‍ എന്താണെന്ന് പൊലിസിനു കണ്ടെത്താനായിട്ടില്ല. സംഘം ബംഗ്ലാവ് തകർത്ത് വിലപ്പെട്ട വസ്തുക്കളും മറ്റ് ചില രേഖകളും മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.
തൊട്ടടുത്ത തേയിലത്തോട്ടത്തിൽ ജോലിക്കെത്തിയവരാണ് സുരക്ഷാ ജീവനക്കാരായ ഓം ബഹദൂറിനെയും കിശോർ ബഹദൂറിനെയും കൈകാലുകൾ കെട്ടി രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
#TamilNadu: Five police teams have been formed to probe the murder of security guard at late CM Jayalalithaa’s Kodanad Estate pic.twitter.com/3kDGhC1jtd
— ANI (@ANI_news) April 24, 2017
പരിക്കേറ്റ കിശോർ ബഹദൂറിനെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. രണ്ടു വാഹനങ്ങളിലായി 10ഓളം പേരടങ്ങുന്ന സംഘം പുലർച്ചെ പ്രദേശത്തേക്ക് വന്നതായി നാട്ടുകാർ പറഞ്ഞു. കേരളത്തിലേക്കും കർണാടകത്തിലേക്കും ബന്ധപ്പെടുന്ന എല്ലാ ചെക് പോസ്റ്റുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് സൂപ്രണ്ട് മുരളി രംബ അറിയിച്ചു.