ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

    

Last Updated : Jun 8, 2018, 10:47 AM IST
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 132 പോയന്റ് താഴ്ന്ന് 35330ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തില്‍ 10772ലുമാണ് വ്യാപാരം നടക്കുന്നത്.

ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ഇന്ത്യന്‍ ഓയില്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ രണ്ടുശതമാനത്തോളം നഷ്ടത്തിലാണ്. 

ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും പവര്‍ ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Trending News