കോറോണയിലും കുതിച്ചുയർന്ന് ഓഹരി വിപണി

ബിഎസ്ഇയിലെ 505 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 62 ഓഹരികൾ നഷ്ടത്തിലുമാണ്.   നിഫ്റ്റി ബാങ്ക് സൂചികയും മികച്ച നേട്ടത്തിലാണ്.   

Last Updated : Mar 27, 2020, 12:14 PM IST
കോറോണയിലും കുതിച്ചുയർന്ന് ഓഹരി വിപണി

മുംബൈ: കോറോണ വൈറസ് വളരെ മോശമായ രീതിയിൽ ഇന്ത്യയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിലും നാലാം ദിവസവും ഓഹരി വിപണി കുതിച്ചു കയറുന്നു. 

സെൻസെക്സ് 1079 പോയിന്റ് ഉയർന്ന്  31000 ലും നിഫ്റ്റി 366 പോയിന്റ് ഉയർന്ന് 9000 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.  റിസർവ് ബാങ്ക് ഗവർണറുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണി മുന്നേറാൻ കാരണം. 

Also read: കോറോണ മുൻപെങ്ങും ഇല്ലാത്ത പ്രതിസന്ധി; പലിശനിരക്കുകളിൽ ഇളവ് വരുത്തി റിസർവ് ബാങ്ക്

ബിഎസ്ഇയിലെ 505 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 62 ഓഹരികൾ നഷ്ടത്തിലുമാണ്.   നിഫ്റ്റി ബാങ്ക് സൂചികയും മികച്ച നേട്ടത്തിലാണ്. 

മിഡ് ക്യാപ് സൂചിക 3.51 ശതമാനവും സ്മോൾ ക്യാപ് 3.06 ശതമാനവും നേട്ടത്തിലാണ്. ഇൻഡസിന്റ് ബാങ്ക് ഓഹരി 15 ശതമാനത്തോളം ഉയർന്നിട്ടുണ്ട് .  

Trending News