ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

സെന്‍സെക്സ്‌ 173 പോയിന്റ്‌ ഉയര്‍ന്ന്‍ 39078 ലും നിഫ്റ്റി 51 പോയിന്റ് ഉയര്‍ന്ന് 11741 ലുമെത്തി.  

Last Updated : Apr 16, 2019, 10:49 AM IST
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ്‌ 173 പോയിന്റ്‌ ഉയര്‍ന്ന്‍ 39078 ലും നിഫ്റ്റി 51 പോയിന്റ് ഉയര്‍ന്ന് 11741 ലുമെത്തി. ബിഎസ്ഇയിലെ 546 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 156 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത, കോള്‍ ഇന്ത്യ, ഐസിഐസിഐ, ഐഒസി, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ലോഹം, ഫാര്‍മ, ഊര്‍ജം, വാഹനം, ഇന്‍ഫ്ര, ബാങ്ക്, ഐടി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

Trending News