Service Charge: ഹോട്ടലുകളും റസ്റ്റോറന്റുകളും ബില്ലിൽ സർവീസ് ചാർജ് ഉൾപ്പെടുത്തിയാൽ എന്ത് ചെയ്യണം? എവിടെ പരാതിപ്പെടണം?

Service Charge: ഹോട്ടലുകൾക്കും റസ്റ്റോറൻുകൾക്കും ഉപഭോക്താവിനെ സർവീസ് ചാർജ് നൽകാൻ നിർബന്ധിക്കാനാവില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സേവന നിരക്ക് നൽകുന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്താവിനെ വ്യക്തമായി അറിയിക്കണമെന്ന് മാർ​ഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 5, 2022, 09:51 AM IST
  • ഉപഭോക്താക്കൾ ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ (എൻസിഎച്ച്) രജിസ്റ്റർ ചെയ്ത നിരവധി പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയത്
  • ഉപഭോക്താവിന് നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ (എൻസിഎച്ച്) 1915 എന്ന നമ്പറിലോ എൻസിഎച്ച് മൊബൈൽ ആപ്പ് വഴിയോ പരാതി നൽകാം
  • www.e-daakhil.nic.in വഴി ഉപഭോക്താവിന് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകാം
Service Charge: ഹോട്ടലുകളും റസ്റ്റോറന്റുകളും ബില്ലിൽ സർവീസ് ചാർജ് ഉൾപ്പെടുത്തിയാൽ എന്ത് ചെയ്യണം? എവിടെ പരാതിപ്പെടണം?

ന്യൂഡൽഹി: റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ, സർവീസ് ചാർജ് ഈടാക്കുന്നത് തടയാൻ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഹോട്ടലുകൾക്കോ ​​റെസ്റ്റോറന്റുകൾക്കോ ​​സ്വയമേവയോ ബില്ലുകളിൽ സേവന നിരക്കുകൾ ചേർക്കാൻ കഴിയില്ലെന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) തിങ്കളാഴ്ച (ജൂലൈ 4, 2022) അറിയിച്ചിരുന്നു. ഹോട്ടലുകൾക്കും റസ്റ്റോറൻുകൾക്കും ഉപഭോക്താവിനെ സർവീസ് ചാർജ് നൽകാൻ നിർബന്ധിക്കാനാവില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സേവന നിരക്ക് നൽകുന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്താവിനെ വ്യക്തമായി അറിയിക്കണമെന്ന് മാർ​ഗനിർദേശത്തിൽ വ്യക്തമാക്കുന്നു. സേവന നിരക്കുകൾ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ (എൻസിഎച്ച്) രജിസ്റ്റർ ചെയ്ത നിരവധി പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയത്. 

നിങ്ങളുടെ ബില്ലിൽ സർവീസ് ചാർജ് ചേർത്താൽ എന്തുചെയ്യാനാകും?

കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുന്ന മാർ​ഗനിർദേശങ്ങൾ ലംഘിച്ച് ഒരു ഹോട്ടലോ റസ്റ്റോറന്റോ സർവീസ് ചാർജ് ഈടാക്കുന്നതായി ഏതെങ്കിലും ഉപഭോക്താവ് കണ്ടെത്തുകയാണെങ്കിൽ, ബിൽ തുകയിൽ നിന്ന് സർവീസ് ചാർജ് നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഹോട്ടലിലോ റസ്റ്റോറന്റിലോ ബന്ധപ്പെട്ടവരോട് പറയാം. അവർ ചാർജ് നീക്കം ചെയ്യുന്നില്ലെങ്കിൽ, ഉപഭോക്താവിന് നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ (എൻസിഎച്ച്) 1915 എന്ന നമ്പറിലോ എൻസിഎച്ച് മൊബൈൽ ആപ്പ് വഴിയോ പരാതി നൽകാം. www.e-daakhil.nic.in വഴി ഉപഭോക്താവിന് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകാം. സിസിപിഎയുടെ അന്വേഷണത്തിനും തുടർനടപടികൾക്കുമായി ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ കളക്ടർക്ക് പരാതി സമർപ്പിക്കാം. com-ccpa@nic.in എന്ന ഇ-മെയിൽ വഴിയും സിസിപിഎയ്ക്ക് പരാതി അയക്കാം.

ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്...

ഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു . കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഉത്തരവ് ഇറക്കിയത്. മറ്റ് പേരുകളിലും സർവീസ് ചാർജ് ഈടാക്കരുത്. ഹോട്ടലുകളോ റെസ്റ്റോറന്റുകളോ ഭക്ഷണ ബില്ലിൽ സർവീസ് ചാർജ് ചേർക്കരുതെന്നും പറയുന്നു. മറ്റേതെങ്കിലും പേരിൽ സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുകൾ സർവീസ് ചാർജ് എന്ന പേരിൽ പണം ഈടാക്കുന്നതിന് എതിരെ വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. 

സർവീസ് ചാർജ് ഈടാക്കിയാൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട് പരാതി നൽകാവുന്നതാണെന്നും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. പരാതികൾ ഉണ്ടെങ്കിൽ 1915 എന്ന നമ്പറിലാണ്  വിളിക്കേണ്ടത്. ഭക്ഷണ ബില്ലിനൊപ്പം ചേർത്ത് മൊത്തം തുകയ്ക്ക് ജിഎസ്ടി ചുമത്തി സർവീസ് ചാർജ് ഈടാക്കില്ല. 

മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഉപഭോക്താക്കൾക്ക് ബിൽ തുകയിൽ നിന്ന് സർവീസ് ചാർജ് നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഹോട്ടലുകളോ റസ്റ്റോറന്റുകളോ ആവശ്യപ്പെടാം. അതേസമയം മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് ഹോട്ടലോ റെസ്റ്റോറന്റോ സർവീസ് ചാർജ് ഈടാക്കുന്നതായി കണ്ടെത്തിയാൽ, ബിൽ തുകയിൽ നിന്ന് സർവീസ് ചാർജ് നീക്കം ചെയ്യാൻ ആവശ്യപ്പെടാവുന്നതാണ്. 

സർവീസ് ചാർജ് നല്‍കിയില്ല എന്ന കാരണത്താൽ ഒരു ഉപഭോക്താവിനെയും സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കാനും ഉടമകൾക്കാകില്ല. അധിക സർവീസ് ചാർജ് ബില്ലിനൊപ്പം ഈടാക്കുന്നത് ഉപഭോക്താവിനോടുള്ള അനീതിയാണെന്നും ഉപഭോക്ത സംരക്ഷണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു. അതേസമയം ഏതെങ്കിലും തരത്തില്‍ അധിക പണം ഈടാക്കുന്നുണ്ടെങ്കില്‍ ഉപഭോക്താവിനെ അറിയിക്കണമെന്നും ഇത് ഭക്ഷണ ബില്ലിനൊപ്പം ചേർക്കരുതെന്നും ഉത്തരവിലുണ്ട്. ഇതടക്കം പുതുക്കിയ മാർഗനിർദേശവും സിസിപിഎ പുറത്തിറക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News