ഹരിയാന: ഗുര്‍ഗ്രാമിലെ റയാൻ ഇന്റർനാഷണൽ സ്കൂളിലെ ടോയ്‌ലറ്റില്‍ കഴുത്തറത്ത നിലയില്‍ കണ്ടത്തിയ രണ്ടാംക്ലാസ് വിദ്യാര്‍ഥിയുടെ മരണം കൊലപാതകമെന്ന് കുട്ടിയുടെ പിതാവ് വരുണ്‍ താക്കൂര്‍. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.
'എന്താണ് സംഭവിച്ചതെന്നോ, എങ്ങനെയാണ് സംഭവിച്ചതെന്നോ അറിയില്ല എന്നാല്‍ ഇത് കൊലപാതകമെന്ന കാര്യത്തില്‍ സംശയമില്ല' വരുണ്‍ താക്കൂര്‍ വ്യക്തമാക്കി.
It is a clear case of murder, don't know what happened but I am sure its murder: Varun Thakur,father of victim #Gurugram pic.twitter.com/rmDGB5HYkL
— ANI (@ANI) September 8, 2017
ഇന്ന്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം നടക്കുന്നത്. സ്ഥലത്തു നിന്ന്‍ ഒരു കത്തിയും ലഭിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഇതേ സ്കൂളില്‍ വെച്ച് ആറു വയസ്സുള്ള വിദ്യാര്‍ഥിയെ വാട്ടര്‍ ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.