ഷാഹീന്‍ ബാഗ് സമരം;വീണ്ടും രാഷ്രീയ വിവാദം ചൂട് പിടിക്കുന്നു!

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഷാഹീന്‍ ബാഗ് സമരം ചെറിയ ഇടവേളയ്ക്ക് ശേഷം രാഷ്ട്രീയ വൃത്തങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു.

Last Updated : Aug 18, 2020, 05:41 AM IST
  • ഷാഹീന്‍ ബാഗ് സമരക്കാരില്‍ ചിലര്‍ ബിജെപിയില്‍ ചേര്‍ന്നു
  • ബിജെപി ക്കെതിരെ എഎപി
  • ഷാഹീന്‍ ബാഗ് സമരം ആസൂത്രണം ചെയ്തത് ബിജെപിയെന്ന് എഎപി
  • ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ചായിരുന്നു ബിജെപി നീക്കമെന്നും എഎപി
ഷാഹീന്‍ ബാഗ് സമരം;വീണ്ടും രാഷ്രീയ വിവാദം ചൂട് പിടിക്കുന്നു!

ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഷാഹീന്‍ ബാഗ് സമരം ചെറിയ ഇടവേളയ്ക്ക് ശേഷം രാഷ്ട്രീയ വൃത്തങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു.
കേന്ദ്ര സര്‍ക്കാരിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ ബിജെപിയില്‍ ചേര്‍ന്നതാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ഷാഹീന്‍ ബാഗ് സമരക്കാരില്‍ ചിലര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഡല്‍ഹിയിലെ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിയ 
ആരോപണം രാഷ്ട്രീയ രംഗത്ത് ചര്‍ച്ചയാവുകയാണ്.

ഷാഹീന്‍ ബാഗ് സമരം ബിജെപിയുടെ തിരക്കഥയായിരുന്നുവെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടി രംഗത്ത് വരുകയായിരുന്നു.
എഎപി വക്താവ് സൗരഭ് ഭരദ്വാജ് ആണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ഉന്നയിച്ചത്.ഈ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 
ബിജെപിക്ക് നേട്ടമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഷാഹീന്‍ ബാഗില്‍ സമരം ആസൂത്രണം ചെയ്തതെന്നും ആം ആദ്മി പാര്‍ട്ടി വക്താവ് ആരോപിക്കുന്നു.

സമരത്തിന്‍റെ ഓരോ ഘട്ടവും ആസൂത്രണം ചെയ്തത് ബിജെപിയുടെ ഉന്നത നേതാക്കളാണ് എന്നും ആരൊക്കെ എന്തൊക്കെ പറയണം എന്നും ആരൊക്കെ എന്തൊക്കെ 
മറുപടി നല്‍കണം എന്നുള്ള കാര്യങ്ങളൊക്കെയും ബിജെപിയാണ്‌ ആസൂത്രണം 
ചെയ്തതെന്നും ഭരദ്വാജ് പറയുന്നു.

10 സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ് സമരം തുടങ്ങിയത്,വഴി തടഞ്ഞ് സമരം നടത്താന്‍ പോലീസ് അവരെ അനുവദിച്ചു,എന്നാല്‍ അതേ പോലീസ് ബില്ലിനെതിരെ സമരം നടത്താന്‍ 
വിദ്യാര്‍ഥികളേയും സാമൂഹ്യ പ്രവര്‍ത്തകരെയും അനുവദിച്ചില്ലെന്നും എഎപി ചൂണ്ടിക്കാട്ടുന്നു.

സമരത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്‌,രാജ്യ വിരുദ്ധ മുദ്രവാക്യങ്ങള്‍ മുഴക്കിയ ആളുകളാണോ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്‌,അതോ 
അവര്‍ ബിജെപിക്ക് ഒപ്പം ഉണ്ടായിരുന്നവരാണോ എന്നും എഎപി വക്താവ് ചോദിക്കുന്നു.

Also Read:ബിജെപി വ്യത്യസ്തമാകുന്നത് ഇങ്ങനെയുമാണ്‌;ഷാഹീന്‍ ബാഗില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ബിജെപിയില്‍!

 

ബിജെപി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ സമരത്തിലാണ് തങ്ങള്‍ പങ്ക് ചേര്‍ന്നതെന്നതില്‍ സമരക്കാര്‍ക്ക് ലജ്ജ തോന്നണം എന്നും ഭരദ്വാജ് പറഞ്ഞു.

ഷാഹീന്‍ ബാഗില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ ഷഹ്സാദ് അലി കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു,പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി 
ബിജെപിക്കെതിരെ രംഗത്ത് വന്നത്.

Trending News