Sarad Yadav Passed Away: എൽജെഡിയുടെ സ്ഥാപകനും രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനുമായ ശരദ് യാദവിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി RJD അദ്ധ്യക്ഷന്‍ ലാലു യാദവ്.
തന്‍റെ വികാര നിര്‍ഭരമായ സന്ദേശത്തില്‍ 'ഞങ്ങൾ പലതവണ വഴക്കിട്ടിട്ടുണ്ട്, ശരദ് ഭായ്... ഇങ്ങനെ വിട പറയേണ്ടി വരുമെന്ന് കരുതിയില്ല ...' സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ സന്ദേശത്തില്‍ ലാലു പറഞ്ഞു.
“മൂത്ത സഹോദരൻ ശരദ് യാദവിന്‍റെ മരണവാർത്ത കേട്ടതിൽ എനിക്ക് അതിയായ സങ്കടമുണ്ട്. ശരദ് യാദവും മുലായം സിംഗ് യാദവും നിതീഷ് കുമാറും ഞാനും സോഷ്യലിസത്തിന്‍റെ രാഷ്ട്രീയം ഒരുമിച്ച് പഠിച്ചത് രാം മനോഹർ ലോഹ്യയിൽ നിന്നും കർപ്പൂരി ഠാക്കൂറിൽ നിന്നുമാണ്" തന്‍റെ സന്ദേശത്തില്‍ ലാലു യാദവ് പറഞ്ഞു.
अभी सिंगापुर में रात्रि में के समय शरद भाई के जाने का दुखद समाचार मिला। बहुत बेबस महसूस कर रहा हूँ। आने से पहले मुलाक़ात हुई थी और कितना कुछ हमने सोचा था समाजवादी व सामाजिक न्याय की धारा के संदर्भ में।
शरद भाई...ऐसे अलविदा नही कहना था। भावपूर्ण श्रद्धांजलि! pic.twitter.com/t17VHO24Rg
— Lalu Prasad Yadav (@laluprasadrjd) January 12, 2023
താനും ശരദ് യാദവും തമ്മിൽ പല അവസരങ്ങളിലും വഴക്കുണ്ടായിട്ടുണ്ട്, പല വിഷയങ്ങളിലെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്, ഇതൊന്നും ഞങ്ങളുടെ ബന്ധത്തില്‍ അകല്‍ച്ച ഉണ്ടാക്കിയിട്ടില്ല എന്നും ലാലു യാദവ് പറഞ്ഞു. സിംഗപ്പൂരില്‍ ചികിത്സയില്‍ കഴിയുന്ന ലാലു ആശുപത്രി കിടക്കയിൽ നിന്നാണ് സുഹൃത്തിന് അനുശോചന സന്ദേശം അയച്ചത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലാലു യാദവ് ഇപ്പോള്‍ സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയാണ്.
മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിന്‍റെ നിര്യാണത്തില്‍ രാജ്യത്തെ പ്രമുഖ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. മുൻ ജെഡിയു അദ്ധ്യക്ഷന്‍ ശരദ് യാദവിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മമത ബാനർജി, തേജസ്വി യാദവ്, മല്ലികാര്‍ജ്ജുന്‍ ഖാർഗെ തുടങ്ങി നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നു.
താങ്കളെപ്പറ്റിയുള്ള ഓര്‍മ്മകള്‍ എന്നും നെഞ്ചില്‍ സൂക്ഷിക്കും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തില്‍ കുറിച്ചത്. പൊതുജീവിതത്തിലെ നീണ്ട വർഷങ്ങളിൽ അദ്ദേഹം ഒരു മികച്ച പാർലമെന്റേറിയൻ, മന്ത്രി എന്നീ നിലകളിൽ സ്വയം വ്യത്യസ്തനായിരുന്നു. ഡോ. ലോഹ്യയുടെ ആദർശങ്ങളിൽ നിന്ന് അദ്ദേഹം വളരെയധികം പ്രചോദിതനായിരുന്നു. ഞങ്ങളുടെ സംഭാഷണം ഞാൻ എപ്പോഴും വിലമതിക്കുന്നു, മോദി കുറിച്ചു.
Pained by the passing away of Shri Sharad Yadav Ji. In his long years in public life, he distinguished himself as MP and Minister. He was greatly inspired by Dr. Lohia’s ideals. I will always cherish our interactions. Condolences to his family and admirers. Om Shanti.
— Narendra Modi (@narendramodi) January 12, 2023
"രാജ്യത്തെ സോഷ്യലിസ്റ്റ് ധാരയിലെ മുതിർന്ന നേതാവും മുൻ ജെഡിയു അധ്യക്ഷനുമായ ശരദ് യാദവിന്‍റെ വിയോഗത്തിൽ ഞാൻ ദുഃഖിതനാണ്. മുൻ കേന്ദ്രമന്ത്രിയായും മികച്ച പാർലമെന്റേറിയനായും പതിറ്റാണ്ടുകളോളം രാജ്യത്തെ സേവിച്ച അദ്ദേഹം സമത്വ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോടും അനുഭാവികളോടും അനുശോചനം രേഖപ്പെടുത്തുന്നു", അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്തു
ൻ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ശരദ് യാദവ് അന്തരിച്ച വിവരം അദ്ദേഹത്തിന്‍റെ മകള്‍ സുഭാഷിണി ശരദ് യാദവ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അറിയിച്ചത്. വ്യാഴാഴ്ചയായിരുന്നു അന്ത്യം.
രാജ്യത്തെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു ശരദ് യാദവ്. മുതിർന്ന രാഷ്ട്രീയ നേതാവും ബിഹാറിലെ ഭരണകക്ഷിയായ ജനതാദൾ യുണൈറ്റഡിന്‍റെ (ജെഡി-യു) സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു ശരദ് യാദവ്. ഏറെക്കാലം ലോക്സഭയില്‍ അംഗമായിരുന അദ്ദേഹം വിവിധ സർക്കാരുകളിൽ കേന്ദ്രമന്ത്രിയായിരുന്നു. ശരദ് യാദവ് 2018-ലാണ് അദ്ദേഹം സ്വന്തം പാര്‍ട്ടിയായ ലോക്താന്ത്രിക് ജനതാദൾ രൂപീകരിയ്ക്കുന്നത്. പിന്നീട് 2020 മാർച്ചിൽ ലാലു യാദവിന്‍റെ ആർജെഡിയിൽ ലയിച്ചു, "ഇത് ഒരു സംയുക്ത പ്രതിപക്ഷത്തിലേക്കുള്ള ആദ്യപടിയാണ്" എന്നയിരുന്നു ലയനം പ്രഖ്യാപിച്ചുകൊണ്ട്അദ്ദേഹം പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...