അദ്ധ്യക്ഷര്‍ പോരാടുന്ന നോർത്ത്​ ഈസ്റ്റ്‌ ഡൽഹി!!

ആറാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേ നേടിയ മണ്ഡലമാണ് നോർത്ത്​ ഈസ്റ്റ്‌ ഡൽഹി.

Last Updated : May 12, 2019, 06:28 PM IST
അദ്ധ്യക്ഷര്‍ പോരാടുന്ന നോർത്ത്​ ഈസ്റ്റ്‌ ഡൽഹി!!

ന്യൂഡല്‍ഹി: ആറാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേ നേടിയ മണ്ഡലമാണ് നോർത്ത്​ ഈസ്റ്റ്‌ ഡൽഹി.

അതിന് കാരണവുമുണ്ട്. രാജ്യത്തെ രണ്ടു മുഖ്യ പാര്‍ട്ടികളുടെ സംസ്ഥാന അദ്ധ്യക്ഷര്‍ തമ്മിലാണ് ഈ മണ്ഡലത്തില്‍ പോരാട്ടമെന്നത് തന്നെ. 
കോണ്‍ഗ്രസ്‌ സംസ്ഥാന അദ്ധ്യക്ഷയും 15 വര്‍ഷം ഡല്‍ഹിയുടെ മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിതും ബിജെപി ഡല്‍ഹി അദ്ധ്യക്ഷന്‍ മനോജ്‌ തിവാരിയും തമ്മിലാണ് ഈ മണ്ഡലത്തില്‍ മുഖ്യ പോരാട്ടം നടക്കുന്നത്.

പ്രാ​യ​വും രോ​ഗ​വും അത്രകണ്ട് അനുവദിക്കുന്നില്ല എങ്കിലും ഷീ​ല ദീ​ക്ഷി​തിന് ആവേശം ഒട്ടും കുറവല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അത് വ്യക്തമായിരുന്നു. അ​വ​ർ പ​റ​യു​ന്നി​ട​ത്ത് പ്ര​വ​ർ​ത്ത​ക​ർ നി​ൽ​ക്കു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട് പ​രാ​തി​ക​ൾ പറയാന്‍ ആളുകള്‍ എത്തുന്നു. പരാതികള്‍ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്ന് ആ​ശ്വ​സി​പ്പി​ക്കു​ന്നു. 86ാം വ​യ​സ്സി​ലും ഷീ​ല ദീ​ക്ഷി​തി​ൽ കോ​ൺ​ഗ്ര​സും സാ​ധാ​ര​ണ​ക്കാ​ര​നും ഏ​റെ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കുന്നുവെന്നാണ് അവരുടെ പ്രചാരണ പരിപാടികള്‍ തെളിയിക്കുന്നത്.

രാ​ജ്യ​ത​ല​സ്ഥാ​ന ന​ഗ​രി​യെ വി​ക​സ​ന​ത്തി​ലേ​ക്ക് ന​യി​ച്ച പ​ഴ​യ മു​ഖ്യ​മ​ന്ത്രി​ക്ക് ജ​ന​ങ്ങ​ളു​ടെ വികരമാറിയാം. അ​വ​രു​ടെ പ്ര​ചാ​ര​ണ​ത്തി​ലെ മു​ഖ്യ​വി​ഷ​യം വി​ക​സ​നം മാ​ത്ര​മാ​ണ്. ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ് വി​ജ​യ​പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ഇത്. 

അതേസമയം, ഡ​ൽ​ഹി​യി​ൽ വ​ൻ സാ​ന്നി​ധ്യ​മു​ള്ള പു​ർ​വാ​ഞ്ച​ൽ സ​മൂ​ഹ​ത്തെ ല​ക്ഷ്യ​മി​ട്ടാ​ണ് ബിജെ​പി ദേ​ശീ​യ നേ​തൃ​ത്വം ഭോ​ജ്പു​രി ഗാ​യ​ക​നും ബീ​ഹാ​ർ സ്വ​ദേ​ശി​യു​മാ​യ മനോജ്‌ തി​വാ​രി​യെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ എത്തിച്ചത്. ബീ​ഹാ​ർ, യു.​പി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രാ​യ പു​ർ​വാ​ഞ്ച​ൽ വി​ഭാ​ഗ​ക്കാ​ർ ധാരാളമുണ്ട് ഈ മണ്ഡലത്തില്‍. നോ​ർ​ത്ത്​ ഈസ്റ്റ്‌​ ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന വോട്ടര്‍മാരും ഇവരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 46.6% വോടട്ട് നേടിയാണ്‌ മനോജ്‌ തിവാരി ഈ മണ്ഡലം കൈപിടിയിലാക്കിയത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ല, കാരണം പു​റം​നാ​ട്ടു​കാ​ര​ൻ എ​ന്ന ആ​രോ​പ​ണം എ​തി​ർ​പാ​ർ​ട്ടി​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത് തി​വാ​രി​ക്ക് വെ​ല്ലു​വിളിയായി മാറിയിരിയ്ക്കുകയാണ്.

15 വര്‍ഷം ഡല്‍ഹിയെ നയിച്ച, ഡല്‍ഹിയുടെ മുഖച്ഛായ തന്നെ മാറ്റിയ ഷീല ദീക്ഷിതിന്‍റെ അനുഭവ സമ്പത്തിന്‍റെ മുന്‍പില്‍ മനോജ്‌ തിവാരിയുടെ സംഗീതം പിടിച്ചുനില്‍ക്കുമോ? 23ന് അറിയാം ഡല്‍ഹിയുടെ മനസ്സ്...

 

 

Trending News