പനിക്ക് ഡോളോ എഴുതാൻ ഡോക്ടർമാർക്ക് 1000 കോടി; മറുപടി നൽകണമെന്ന് കോടതി

കോവിഡ് കാലത്താണ് വ്യാപകമായി ഡോളോ 650 ഡോക്ടർമാർ രോഗികൾക്ക് പ്രിസ്ക്രൈബ് ചെയ്തതെന്ന് കണ്ടെത്തിയത്. എല്ലാ രോഗങ്ങൾക്കും കുറിച്ചത് ഡോളോ ആണെന്നതാണ് സത്യം. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2022, 08:50 AM IST
  • ഗൗരവമേറിയ വിഷയമാണെന്നും 10 ദിവസത്തിനകം മറുപടി നൽകണമെന്നും കോടതി
  • ബെഗളൂരുവിലെ വിവിധ മരുന്ന് കമ്പനികളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയിഡിൽ 300 കോടിയുടെ നികുതി വെട്ടിച്ചതായി കണ്ടെത്തി
  • കേസ് സെപ്റ്റംബർ 29ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും
പനിക്ക് ഡോളോ എഴുതാൻ ഡോക്ടർമാർക്ക് 1000 കോടി; മറുപടി നൽകണമെന്ന് കോടതി

ന്യൂഡൽഹി: പനിക്ക് രോഗികൾക്കായി ഡോളോ പ്രിസ്ക്രബ് ചെയ്യാൻ വിവിധ ഡോക്ടർമാർക്കായി മരുന്ന് കമ്പനികൾ നൽകിയത് 1000 കോടിയെന്ന് പൊതുതാത്പര്യ ഹർജി.ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജിയിലാണ് ആരോപണം.

കോവിഡ് കാലത്താണ് വ്യാപകമായി ഡോളോ 650 ഡോക്ടർമാർ രോഗികൾക്ക് പ്രിസ്ക്രൈബ് ചെയ്തതെന്ന് കണ്ടെത്തിയത്. എല്ലാ രോഗങ്ങൾക്കും കുറിച്ചത് ഡോളോ ആണെന്നതാണ് സത്യം. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. 2022-ലെ കണക്ക് അനുസരിച്ച്  സ്ട്രിപ്പ് ഒന്നിന് 30 രൂപ 91 പൈസയാണ് ഡോളയോയുടെ വില. ഒരു സ്ട്രിപ്പിൽ 15 ടാബ്ലെറ്റുകളാണുള്ളത്.

 Also Read:  Covid updates: രാജ്യത്ത് 24 മണിക്കൂറിനിടെ 9,062 പുതിയ കോവിഡ് കേസുകൾ; 36 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ഇത്തരം ശീലങ്ങൾ മരുന്നുകളുടെ അമിത ഉപയോഗത്തിന് കാരണമാകുമെന്ന് മാത്രമല്ല, അത് രോഗികളുടെ ആരോഗ്യം അപകടത്തിലാക്കുമെന്നും അസ്സോസിയേഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഫാർമ കമ്പനികളുടെ അനാശാസ്യ പ്രവർത്തനങ്ങൾ തഴച്ചുവളരുകയാണെന്നും കോവിഡ് കാലത്ത്  ഇത് വ്യാപകമായിരുന്നെന്നും ഹർജിയിൽ പറയുന്നു.

മരുന്നു വിൽപ്പനയുടെ സുതാര്യതയും ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിംഗ് പ്രാക്ടീസുകൾക്കായി ഏകീകൃത കോഡും പ്രാബല്യത്തിൽ വരുത്തണമെന്ന് ഉറപ്പാക്കണമെന്ന് ഹർജിയിൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ALSO READ : ഇവിടെ സ്ഥിര നിക്ഷേപത്തിന് കൊടുക്കുന്നത് റെക്കോർഡ് പലിശ; 60 മാസം വരെ നിക്ഷേപിക്കാം

ഗൗരവമേറിയ വിഷയമാണെന്നും 10 ദിവസത്തിനകം മറുപടി നൽകണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതിനിടയിൽ ബെഗളൂരുവിലെ വിവിധ മരുന്ന് കമ്പനികളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയിഡിൽ 300 കോടിയുടെ നികുതി വെട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.സെപ്റ്റംബർ 29ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News