മുംബൈ: റോഡ് മുറിച്ചുകടക്കവേ ബസിനടിയിൽപ്പെട്ട വൃദ്ധൻ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ ട്വിറ്ററിൽ പങ്കുവച്ചു. 45 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യമാണ് പങ്കുവച്ചിരിക്കുന്നത്. വൃദ്ധനെ തട്ടിയതിന് ശേഷം ബസ് മുന്നോട്ട് എടുക്കുന്നത് യാത്രക്കാർ ഭയചകിതരായി നോക്കിനിൽക്കുന്നത് കാണാം. തുടർന്ന് ബസ് പൂർണമായും വൃദ്ധന് മുകളിലൂടെ നീങ്ങി. എന്നാൽ, ബസിന്റെ നടുവിലായാണ് വൃദ്ധൻ നിന്നിരുന്നത്. ബസ് തട്ടിയതിന് ശേഷം ബസിന്റെ മധ്യഭാഗത്തായിരുന്നു വീണത്. ഇത് കൊണ്ടുമാത്രമാണ് പരിക്ക് പോലും ഏൽക്കാതെ രക്ഷപ്പെടാൻ കാരണം.
ചാന്ദിവാലിയിലെ എവറസ്റ്റ് ഹൈറ്റ്‌സ് കെട്ടിടത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കുറച്ച് ഓട്ടോകളും കാറുകളും ട്രാഫിക്കിൽ കുടുങ്ങിയ തിരക്കേറിയ ഒരു തെരുവ് വീഡിയോയിൽ കാണാം. സംഭവം നടക്കുമ്പോൾ വിദ്യാർഥികളെ കയറ്റി വരികയായിരുന്ന ബസ് മറ്റ് വാഹനങ്ങൾക്ക് വഴിയൊരുക്കുന്നതിനായി ഇടുങ്ങിയ പാതയിൽ നിർത്തിയിടുകയായിരുന്നു. ഇതിനിടെ റോഡ് മുറിച്ച് കടക്കാനായി വൃദ്ധൻ ബസിന് മുന്നിലെത്തി. എന്നാൽ, വൃദ്ധൻ നിൽക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. ബസ് മുന്നോട്ടെടുത്ത ഉടൻ വൃദ്ധന്റെ മേൽ തട്ടി ഇദ്ദേഹം ബസിന് അടിയിലേക്ക് വീണു.
#WATCH | Elderly man's close shave in Powai area of Mumbai. The incident was captured on a CCTV camera.
(Source: viral video) pic.twitter.com/50LV4N2Pvk
— ANI (@ANI) December 15, 2022
കാൽനടയാത്രക്കാരൻ ബസിന് സമീപത്ത് കൂടി റോഡ് ക്രോസ് ചെയ്യുമ്പോൾ ബസ് ഡ്രൈവർ ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്ന് സീനിയർ ഇൻസ്പെക്ടർ ബുധൻ സാവന്ത് പറഞ്ഞു. ബസിന്റെ നീളത്തിന്റെ നാലിൽ മൂന്ന് ഭാഗവും അയാൾക്ക് മുകളിലൂടെ കടന്നുപോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ചില കാൽനടയാത്രക്കാരും ഒരു സുരക്ഷാ ജീവനക്കാരനും ബസിനടുത്തെത്തി ബഹളം വച്ചപ്പോഴാണ് ഡ്രൈവർ ബസ് നിർത്തിയത്. ബസ് നിർത്തിയപ്പോൾ വൃദ്ധൻ റോഡിൽ നിന്ന് എഴുന്നേൽക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...