Shocking Video: ഭാര്യ പിണങ്ങിപ്പോയി, നൂറടി നീളമുള്ള ടവറിൽ കയറി യുവാവ്; പിന്നീട് സംഭവിച്ചത്

മഹാരാഷ്ട്രയിലെ ജാൽന എന്ന ജില്ലയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഗണപത് ബക്കൽ എന്നയാളാണ് പിണങ്ങിപ്പോയ ഭാര്യ തിരികെയെത്തണമെന്നാവശ്യപ്പെട്ട് സാഹസികത കാണിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 23, 2022, 12:25 PM IST
  • നാല് മണിക്കൂറിന് ശേഷമാണ് ഇയാളെ ടവറിൽ നിന്ന് താഴെയിറക്കാൻ സാധിച്ചത്.
  • താഴെയിറക്കിയതിന് ശേഷം ഇയാളെ കസ്റ്റഡിയിലിൽ വെക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
  • ഏതായാലും സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
Shocking Video: ഭാര്യ പിണങ്ങിപ്പോയി, നൂറടി നീളമുള്ള ടവറിൽ കയറി യുവാവ്; പിന്നീട് സംഭവിച്ചത്

വീടുകളിൽ വഴക്കുകൾ ഉണ്ടാകുന്നത് സർവ സാധാരണമാണ്. അതും ഭർത്താവും ഭാര്യയും തമ്മിൽ വഴക്കുണ്ടാക്കുകയും പിണങ്ങിയിരിക്കുകയും ചിലപ്പോൾ വീട് വിട്ട് ഇറങ്ങി പോകുന്നതുമൊക്കെ സാധാരണയായി നമ്മൾ കേൾക്കാറും കാണാറുമുള്ളതാണ്. പിന്നീട് ആരെങ്കിലും ഒരാൾ മുൻകൈയെടുത്ത് വഴക്ക് അവസാനിപ്പിക്കാറുമുണ്ട്. അത്തരത്തിൽ പിണങ്ങപ്പോയ ഭാര്യയെ തിരികെയെത്തിക്കാൻ ഒരാൾ ചെയ്തതാണ് ഇവിടെ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. 

മഹാരാഷ്ട്രയിലെ ജാൽന എന്ന ജില്ലയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഗണപത് ബക്കൽ എന്നയാളാണ് പിണങ്ങിപ്പോയ ഭാര്യ തിരികെയെത്തണമെന്നാവശ്യപ്പെട്ട് സാഹസികത കാണിച്ചത്. വളരെയേറെ അപകടം നിറഞ്ഞ കാര്യമാണ് ഇയാൾ ചെയ്തത്. നൂറടി നീളമുള്ള ടവറിൽ വലിഞ്ഞ് കയറിയാണ് ഇയാൾ പ്രശ്നമുണ്ടാക്കിയത്. ഇയാളോട് പിണങ്ങി ഭാര്യ സ്വന്തം വീട്ടിൽ പോയി നിൽക്കുകയാണ്. ഇയാളെ താഴെയിറക്കാൻ നാട്ടുകാർക്കും ഉദ്യോ​ഗസ്ഥർക്കും ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. പ്രശ്നങ്ങൾ പരിഹരിച്ച് നൽകാമെന്ന് നാട്ടുകാരും പോലീസും അ​ഗ്നിശമനസേനയിലെ ഉദ്യോ​ഗസ്ഥരും ഇയാൾക്ക് ഉറപ്പ് നൽകുകയായിരുന്നു. 

Also Read: Viral Video: മെട്രോയ്ക്കുള്ളിൽ യുവതിയും യുവാവും തമ്മിൽ പൊരിഞ്ഞ അടി!!! കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും

 

​ഗണപത് നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. അതിനാലാണ് ഇത്തരം ഒരു പ്രവർത്തി ചെയ്യാൻ കാരണവും. നാല് മണിക്കൂറിന് ശേഷമാണ് ഇയാളെ ടവറിൽ നിന്ന് താഴെയിറക്കാൻ സാധിച്ചത്. താഴെയിറക്കിയതിന് ശേഷം ഇയാളെ കസ്റ്റഡിയിലിൽ വെക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു. ഏതായാലും സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 

Viral Video: ഉടമയെ കൃഷിയിൽ സഹായിക്കുന്ന നായ, വൈറലായി വീഡിയോ

മനുഷ്യനൊപ്പം വളരെ വേ​ഗത്തിൽ ഇണങ്ങുന്ന ജീവിയാണ് നായ. പലരും ഇവയെ വീട്ടിൽ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ്. വീട്ടിലുള്ളവരുമായി ഇണങ്ങി കഴിഞ്ഞാൽ പിന്നെ ഇവ അവരോട് ഇവയ്ക്ക് നലിയ അടുപ്പമായിരിക്കും. അവർക്കൊപ്പം കളിക്കുകയും കിടന്നുറങ്ങുകയും വരെ ചെയ്യുന്ന നായകളെ നമ്മൾ കണ്ടിട്ടുണ്ടാകും. അത്തരത്തിൽ ഉടമയെ സഹായിക്കുന്ന ഒരു നായയുടെ വീഡിയോ ആണ് ഇവിടെ കാണാനാകുക. വീട്ടിലെ കാര്യങ്ങൾക്കൊക്കെ നായകൾ സഹായിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഈ നായ തന്റെ ഉടമയെ സഹായിക്കുന്നത് കൃഷിയിടത്തിലാണ്. 

ഉടമയെ കൃഷിയിൽ സഹായിക്കുകയാണ് നായ. ഫാമിൽ കൃഷി ചെയ്ത് കൊണ്ടിരിക്കുന്ന ഉടമയെ തന്നാൽ കഴിയുംവിധം നായ സഹായിക്കുന്നുണ്ട്. വളരെ രസകരമാണ് ഈ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ. രസകരമായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് Yog എന്ന ട്വിറ്റർ അക്കൗണ്ടിലാണ്. 10 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. തങ്ങളുടെ നായകൾ നേരെ തിരിച്ചാണ് ചെയ്യാറുള്ളതെന്നാണ് പലരും പറയുന്നത്. എന്തെങ്കിലും കുഴിച്ചിട്ടാൽ ഉടനെ അത് വലിച്ച് പുറത്ത് ഇടുമെന്ന് ആളുകൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News