സിക്കിം: എസ്ഡിഎഫിന്‍റെ 10 എംഎല്‍എമാര്‍ ബിജെപിയില്‍!!

സിക്കിമില്‍ വന്‍ നേട്ടം കൊയ്ത് ബിജെപി!! 

Last Updated : Aug 13, 2019, 03:38 PM IST
സിക്കിം: എസ്ഡിഎഫിന്‍റെ 10 എംഎല്‍എമാര്‍ ബിജെപിയില്‍!!

ന്യൂഡല്‍ഹി: സിക്കിമില്‍ വന്‍ നേട്ടം കൊയ്ത് ബിജെപി!! 

സിക്കിമില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നേടാതിരുന്ന ബിജെപി ഇപ്പോള്‍ സംസ്ഥാനത്തെ പ്രതിപക്ഷമായി മാറി!! സിക്കിമിലെ പ്രാദേശിക പാര്‍ട്ടിയായ സിക്കിം ഡെമോക്രാറ്റിക്‌ ഫ്രണ്ട്, (എസ്ഡിഎഫ്)ന്‍റെ 10 എംഎല്‍എമാരാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ 15 അംഗ എസ്ഡിഎഫില്‍ ഇനി 5 അംഗങ്ങളാണ് അവശേഷിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദയില്‍നിന്നുമാണ് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് ചടങ്ങില്‍ സംബന്ധിച്ചു.

സിക്കി൦ നിയമസഭയില്‍ 32 അംഗങ്ങളാണ് ഉള്ളത്. ഈ വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറെക്കാലം അധികാരത്തില്‍ ഇരുന്ന എസ്.ഡി.എഫിനെ പരാജയപ്പെടുത്തി സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരതിലെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ എസ്.കെ.എം 17 സീറ്റ് നേടിയപ്പോള്‍, എസ്ഡിഎഫ് 15 സീറ്റാണ് നേടിയത്.

തിരഞ്ഞെടുപ്പിൽ സിക്കിം സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) വിജയിക്കുകയും പ്രേം സിംഗ് തമാ൦ഗ് സിക്കിം മുഖ്യമന്ത്രിയാവുകയും ചെയ്തു. അതിനുമുമ്പ്, ചാംലിംഗിന്‍റെ പാർട്ടി എസ്ഡിഎഫിന്‍റെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു തമാ൦ഗ്.

സിക്കിമില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ ഇരുന്ന പാര്‍ട്ടിയാണ് എസ്.ഡി.എഫ്. പവന്‍ കുമാര്‍ ചാംലി൦ഗ് ആണ് പാര്‍ട്ടിയുടെ സ്ഥാപക നേതാവും അദ്ധ്യക്ഷനും. രാജ്യത്തു ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി അലങ്കരിച്ച വ്യക്തി കൂടിയാണ് പവന്‍ കുമാര്‍ ചാംലി൦ഗ്. 1993 മെയ്‌ മുതല്‍ 2019 വരെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. 

 

Trending News