Republic Day 2022: മലയാളി ജവാൻ എം ശ്രീജിത്ത് അടക്കം 6 സൈനികർക്ക് ശൗര്യ ചക്ര

ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജവാൻ നായിബ് സുബേദാർ എം ശ്രീജിത്തടക്കം 6 സൈനികർക്ക് ശൗര്യ ചക്ര പുരസ്‌കാരം.   

Written by - Zee Malayalam News Desk | Last Updated : Jan 26, 2022, 12:37 AM IST
  • നായിബ് സുബേദാർ എം ശ്രീജിത്തടക്കം 6 സൈനികർക്ക് ശൗര്യ ചക്ര പുരസ്‌കാരം
  • രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജവാനാണ് എം ശ്രീജിത്ത്
  • ഇദ്ദേഹം കോഴിക്കോട് സ്വദേശിയാണ്
Republic Day 2022: മലയാളി ജവാൻ എം ശ്രീജിത്ത് അടക്കം 6 സൈനികർക്ക് ശൗര്യ ചക്ര

ന്യൂഡൽഹി: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജവാൻ നായിബ് സുബേദാർ എം ശ്രീജിത്തടക്കം 6 സൈനികർക്ക് ശൗര്യ ചക്ര പുരസ്‌കാരം. 

Also Read: Padma Awards 2022 | പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; നീരജ് ചോപ്രയ്ക്ക് പദ്മശ്രീ, സുന്ദർ പിച്ചൈയ്ക്ക് പദ്മഭൂഷൺ

കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിക്കു സമീപം ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയിൽ മയൂരത്തിൽ നായിബ് സുബേദാർ എം ശ്രീജിത്ത് വീരമൃത്യു വരിച്ചത്. 

Also Read: Padma Awards 2022: പത്മശ്രീയിൽ മലയാളി തിളക്കം; നാല് പേർക്ക് പുരസ്‌കാരം

ശ്രീജിത്തിന് പുറമെ ഹവിൽദാർ അനിൽകുമാർ തോമർ, ഹവിൽദാർ കാശിറായ് ബമ്മനല്ലി, ഹവില്‍ദാര്‍ പിങ്കു കുമാര്‍, ശിപായി ജസ്വന്ത് കുമാര്‍, റൈഫിള്‍മാർ രാകേഷ് ശർമ്മ എന്നിവർക്കാണ് ശൗര്യചക്ര നൽകി ആദരിക്കുന്നത്. 

Also Read: PADMA AWARDS 2022 | ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ നൽകി ആദരിച്ച് രാജ്യം

ഇവർക്ക് പുറമെ 6 സിആർപിഎഫ് ജവാന്മാർക്കും ശൗര്യ ചക്ര നൽകി ആദരിക്കും.  ഇത്തവണത്തെ പത്മശ്രീ പുരസ്‌ക്കാരത്തിൽ ഇടം നേടാൻ നാല് മലയാളികൾക്ക് കഴിഞ്ഞു.  പി നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ വി റാബിയ, ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം),  (സാമൂഹികപ്രവർത്തനം) എന്നിവരാണ് പത്മശ്രീ പുരസ്ക്കാരത്തിന് അർഹരായ മലയാളികൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News