ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാപുരില്‍ ട്രെയിന്‍ തട്ടി ആറുപേര്‍ മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഇയര്‍ഫോണില്‍ പാട്ട് കേട്ട് അലസമായി ട്രാക്കിലൂടെ നടന്ന പെയിന്റ് ജോലിക്കാരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 14 മുതൽ 16 വയസുവരെ പ്രായമുള്ളവരാണ് അപകടത്തിൽ മരിച്ചത്. മരിച്ച എല്ലാവരും ഒരേ കോളനിയില്‍ താമസിക്കുന്നവരാണ്.
ഗാസിയബാദില്‍ നിന്നും ഹൈദരാബാദിലേക്കുള്ള ട്രെയിന്‍ കിട്ടാതെ വന്നതിനെ തുടര്‍ന്ന് പിലാഖുവയിലേക്ക് തിരിച്ച് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ട്രെയിന്‍ ഷണ്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തീവണ്ടി തടഞ്ഞു.
അപകടം നടന്ന സ്ഥലത്തൂടെയാണ് ജനങ്ങൾ ട്രാക്ക് മുറിച്ച് കടക്കുന്നത്. എന്നാൽ, ട്രെയിൻ വരുമ്പോള്‍ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനമൊന്നും ഇവിടെ റെയിൽവേ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.