Snake: ദാഹിച്ചുവലഞ്ഞ പാമ്പിന് ഉള്ളം കയ്യിൽ വെള്ളമൊഴിച്ച് കൊടുത്ത് യുവാവ്, ശാന്തമായി വെള്ളം കുടിക്കുന്ന പാമ്പ്; വീഡിയോ വൈറൽ

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഭൂരിഭാ​ഗം പേരും പേടിക്കുന്ന ഒന്നാണ്. എന്നാൽ ഇദ്ദേഹം പാമ്പിന് വെള്ളം കൊടുത്ത് ഞെട്ടിച്ചിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 14, 2022, 02:46 PM IST
  • തന്റെ ഉള്ളം കയ്യിൽ ഒഴിച്ച് കൊടുത്താണ് ഇദ്ദേഹം പാമ്പിന് ജലം നൽകുന്നത്
  • വീഡിയോയിൽ കാണുന്നയാൾ ശ്രദ്ധാപൂർവം കുപ്പിയിൽ നിന്ന് വെള്ളം തന്റെ കൈ വെള്ളയിലേക്ക് ഒഴിച്ച് പാമ്പിന് നൽകുന്നതാണ് വീഡിയോ
  • പാമ്പ് ശാന്തമായി കയ്യിൽ നിന്ന് വെള്ളം കുടിക്കുന്നതും വീഡിയോയിൽ കാണാം
  • ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത് നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്
Snake: ദാഹിച്ചുവലഞ്ഞ പാമ്പിന് ഉള്ളം കയ്യിൽ വെള്ളമൊഴിച്ച് കൊടുത്ത് യുവാവ്, ശാന്തമായി വെള്ളം കുടിക്കുന്ന പാമ്പ്; വീഡിയോ വൈറൽ

സഹജീവികളോട് ദയ കാണിക്കുന്നത് ഓരോരുത്തരുടേയും കടമയാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ദാഹിച്ചുവലഞ്ഞ പാമ്പിന് ഒരാൾ വെള്ളം കൊടുക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഭൂരിഭാ​ഗം പേരും പേടിക്കുന്ന ഒന്നാണ്. എന്നാൽ ഇദ്ദേഹം പാമ്പിന് വെള്ളം കൊടുത്ത് ഞെട്ടിച്ചിരിക്കുകയാണ്. 

തന്റെ ഉള്ളം കയ്യിൽ ഒഴിച്ച് കൊടുത്താണ് ഇദ്ദേഹം പാമ്പിന് ജലം നൽകുന്നത്. വീഡിയോയിൽ കാണുന്നയാൾ ശ്രദ്ധാപൂർവം കുപ്പിയിൽ നിന്ന് വെള്ളം തന്റെ കൈ വെള്ളയിലേക്ക് ഒഴിച്ച് പാമ്പിന് നൽകുന്നതാണ് വീഡിയോ. പാമ്പ് ശാന്തമായി കയ്യിൽ നിന്ന് വെള്ളം കുടിക്കുന്നതും വീഡിയോയിൽ കാണാം. ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത് നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

വേനൽക്കാലം കടുത്തിരിക്കുകയാണ്. നിങ്ങൾ നൽകുന്ന ഏതാനും തുള്ളി ജലം ഒരു ജീവൻ രക്ഷിക്കും. നിങ്ങളുടെ പൂന്തോട്ടത്തിലോ മുറ്റത്തോ ടെറസിലോ കുറച്ച് വെള്ളം ഒരു പാത്രത്തിൽ വയ്ക്കുക, അത് പല മൃഗങ്ങൾക്കും ജീവൻ നിലനിർത്താൻ സഹായകമാകും. വീഡിയോയിൽ കാണുന്ന വ്യക്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്. എന്നാൽ, സുരക്ഷ പ്രധാനമാണെന്നും ഇത്തരം ജീവികളെ പരിപാലിക്കുമ്പോൾ സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പിന്തുടരണമെന്നും പലരും കമന്റ് ചെയ്തു.

Disclaimer: പാമ്പ് വിഷമുള്ള ജീവിയാണ്. ഇതിനെ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് വൈദ​ഗ്ധ്യം ആവശ്യമാണ്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണം. ഈ വീഡിയോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പാമ്പിനെ പിടികൂടാനോ പരിപാലിക്കാനോ ശ്രമിക്കരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News