ശ്രീലങ്കന്‍ നാവികസേനയുടെ വെടിവയ്പ്പില്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവം: കേന്ദ്രസര്‍ക്കാര്‍ ശക്തമായി പ്രതികരിക്കണമെന്ന് എം.കെ സ്റ്റാലിന്‍

ശ്രീലങ്കന്‍ നാവികസേന നടത്തിയ വെടിവയ്പ്പില്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി പ്രതികരിക്കണമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നോക്കുക്കുത്തിയാവരുതെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Mar 7, 2017, 01:11 PM IST
ശ്രീലങ്കന്‍ നാവികസേനയുടെ വെടിവയ്പ്പില്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവം: കേന്ദ്രസര്‍ക്കാര്‍ ശക്തമായി പ്രതികരിക്കണമെന്ന് എം.കെ സ്റ്റാലിന്‍

ചെന്നൈ: ശ്രീലങ്കന്‍ നാവികസേന നടത്തിയ വെടിവയ്പ്പില്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി പ്രതികരിക്കണമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നോക്കുക്കുത്തിയാവരുതെന്നും അദ്ദേഹം പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാവുകയാണ്. രാമേശ്വരം അടക്കമുള്ള തീരദേശ മേഖലകളില്‍ ജനങ്ങള്‍ പ്രതിഷേധ ധര്‍ണ ആരംഭിച്ചു.

22ഉകാരനായ പ്രിച്ചോ എന്ന യുവാവാണ് ശ്രീലങ്കന്‍ നാവികസേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം ശ്രീലങ്കയുടെ കീഴിലുള്ള കച്ചത്തീവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇയാള്‍ക്ക് വെടിയേറ്റത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്ക് കൂടി വെടിയേറ്റിട്ടുണ്ട്.

 

 

തിങ്കളാഴ്ച രാമേശ്വരത്തുനിന്ന് 400 ഓളം മത്സ്യത്തൊഴിലാളികളാണ് മത്സ്യബന്ധനത്തിനായി കച്ചത്തീവിന് സമീപമുള്ള കടലിലേക്ക് തിരിച്ചത്. ഇതിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

മുന്നറിയിപ്പ് പോലും നല്‍കാതെയാണ് ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തതെന്ന് രാമേശ്വരം മത്സ്യത്തൊഴിലാളി സംഘടന പ്രസിഡന്റ് പി. സെസുരാജ പറഞ്ഞു.

Trending News