ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ നടത്തിയ സാംസ്‌കാരികോത്സവം യമുനാതീരത്തെ പൂര്‍ണമായി നശിപ്പിച്ചെന്ന്‍ വിദഗ്ധ സമിതി

ശ്രീ ശ്രീ രവിശങ്കറുടെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ നടത്തിയ സാംസ്‌കാരികോത്സവം യമുനാ തീരത്തെ പൂര്‍ണ്ണമായി നശിപ്പിച്ചുവെന്ന് വിദഗ്ധ സമിതി‍. ദേശീയ ഹരിത ട്രിബ്യുണല്‍ രൂപീകരിച്ച വിദഗ്ധ സമിതിയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ജലവിഭവ സെക്രട്ടറി ശശി ശേഖര്‍ അധ്യക്ഷനായുള്ള ഏഴംഗ വിദഗ്ധ സമിതിയുടേതാണ് റിപ്പോര്‍ട്ട്.

Last Updated : Aug 17, 2016, 12:31 PM IST
ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ നടത്തിയ സാംസ്‌കാരികോത്സവം യമുനാതീരത്തെ പൂര്‍ണമായി നശിപ്പിച്ചെന്ന്‍ വിദഗ്ധ സമിതി

ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറുടെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ നടത്തിയ സാംസ്‌കാരികോത്സവം യമുനാ തീരത്തെ പൂര്‍ണ്ണമായി നശിപ്പിച്ചുവെന്ന് വിദഗ്ധ സമിതി‍. ദേശീയ ഹരിത ട്രിബ്യുണല്‍ രൂപീകരിച്ച വിദഗ്ധ സമിതിയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ജലവിഭവ സെക്രട്ടറി ശശി ശേഖര്‍ അധ്യക്ഷനായുള്ള ഏഴംഗ വിദഗ്ധ സമിതിയുടേതാണ് റിപ്പോര്‍ട്ട്.

സമ്മേളനം നടന്ന ഡിഎന്‍ഡി ഫ്‌ലൈ ഓവറിനും ബാരാപുല്ല കനാലിനും ഇടയിലുള്ള യമുനാ നദീതീരം പൂര്‍ണമായും നശിച്ചതായാണ് സമിതി കണ്ടെത്തിയിരിക്കുന്നത്. നഷ്ടപ്പെട്ട ജൈവവൈവിധ്യം വീണ്ടെടുക്കുക അസാധ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമ്മേളനത്തിന്‍റെ പ്രധാന വേദി സ്ഥിതിചെയ്തിരുന്ന നദീതട ഭാഗം മണ്ണുപയോഗിച്ച് ഉറപ്പിച്ച നിലയിലാണ്. നിലമുറപ്പിക്കാന്‍ പുറത്തുനിന്ന് കൊണ്ടുവന്ന വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. വേദിയില്‍ നിന്നും ഫ്‌ളൈഓവറിലേക്കും ബാരപുല്ല കനാലിലേക്കും റാംപ് നിര്‍മിക്കുന്നതിനായി മണ്ണും കെട്ടിടാവശിഷ്ടങ്ങളും വന്‍തോതില്‍ കൊണ്ടുവന്ന് തള്ളിയിട്ടുണ്ടെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാറിന് മുമ്പാകെ സമിതി വ്യക്തമാക്കി.

ശ്രീശ്രീ രവിശങ്കറിന്‍റെ നേതൃത്വത്തിലുള്ള ആർട്ട് ഓഫ് ലിവിങ്ങിന്‍റെ മുന്നൂറ്റി അന്‍പത്തിഒന്നാം വാർഷികത്തോടനുബന്ധിച്ച് യമുനാ തീരത്തു ലോക സാംസ്കാരിക ഉത്സവം ഈ വര്‍ഷം മാർച്ച് 11 മുതൽ 14 വരെയാണ് സംഘടിപ്പിച്ചത്. യമുനാ തീരത്തു പരിസ്ഥിതിനാശം വരുത്തിയതിന്‍റെ പേരിലാണ് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് ഹരിത ട്രിബ്യൂണല്‍ 120 കോടി രൂപ പിഴ അന്ന്‍ വിധിച്ചത്.

Trending News