SSC CGL Exam Date: കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ തീയ്യതികൾ പുറത്തു വിട്ടു

ടയർ 1 പരീക്ഷ ഒബ്‌ജക്റ്റീവ് ടൈപ്പായിരിക്കും. പരമാവധി ദൈർഘ്യം 1 മണിക്കൂർ

Written by - Zee Malayalam News Desk | Last Updated : Nov 1, 2022, 11:49 AM IST
  • ഈ പരീക്ഷകളുടെ തീയതികളിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.
  • ആകെ 200 മാർക്കിന് 100 ചോദ്യങ്ങൾ ചോദിക്കും
  • പരീക്ഷാ സമയവും മറ്റും അഡ്മിറ്റ് കാർഡിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും
SSC CGL Exam Date: കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ തീയ്യതികൾ പുറത്തു വിട്ടു

SSC CGL Exam Date 2022: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ, SSC CGL പരീക്ഷ 2022 എന്നിവയ്ക്കുള്ള തീയതികൾ പുറത്തുവിട്ടു. SSC CGL ടയർ വൺ പരീക്ഷ ഡിസംബർ 01 മുതൽ ഡിസംബർ 13, 2022 വരെ നടത്തും. SSC CGL പരീക്ഷ 2022-ന് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഷെഡ്യൂൾ പരിശോധിക്കാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 

അഡ്മിറ്റ് കാർഡ് സംബന്ധിച്ച് അപ്ഡേറ്റില്ല

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2022 ലെ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയുടെ ടയർ വൺ പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു, എന്നാൽ അഡ്മിറ്റ് കാർഡ് റിലീസ് സംബന്ധിച്ച് ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ല. എസ്‌എസ്‌സി സിജിഎൽ റിക്രൂട്ട്‌മെന്റ് 2022 വഴി 20,000-ത്തിലധികം തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്.

ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം

പരീക്ഷാ സമയവും മറ്റും അഡ്മിറ്റ് കാർഡിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും. പരീക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ അറിയാൻ കൃത്യമായ ഇടവേളകളിൽ SSC CGL-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുന്നത് നല്ലതാണ്.

പരീക്ഷാ തീയതി

SSC CGL 2022 പരീക്ഷാ തീയതിയ്‌ക്കൊപ്പം, സയന്റിഫിക് അസിസ്റ്റന്റിന്റെ പരീക്ഷാ തീയതിയും കമ്മീഷൻ പുറത്തുവിട്ടിട്ടുണ്ട്. സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷ 2022 ഡിസംബർ 14 മുതൽ 16 വരെ നടക്കും. പരീക്ഷ CBE ഫോർമാറ്റിലായിരിക്കും.

പരീക്ഷ പാറ്റേൺ 

എസ്എസ്‌സി സിജിഎൽ ടയർ 1 പരീക്ഷ ഒബ്‌ജക്റ്റീവ് ടൈപ്പായിരിക്കും. പരീക്ഷയുടെ ദൈർഘ്യം 1 മണിക്കൂർ ആയിരിക്കും, ആകെ 200 മാർക്കിന് 100 ചോദ്യങ്ങൾ ചോദിക്കും. പരീക്ഷയിലെ എസ്എസ്‌സി സിജിഎൽ ടയർ വൺ സിലബസിൽ - ജനറൽ ഇന്റലിജൻസ് & റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ, ജനറൽ നോളജ് തുടങ്ങിയ വിഷയങ്ങൾ അടങ്ങിയിരിക്കും.

പരീക്ഷാ തീയതി മാറിയേക്കാം

ഈ പരീക്ഷകളുടെ തീയതികളിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ഇ“മേൽപ്പറഞ്ഞ ഷെഡ്യൂൾ നിലവിലുള്ള സാഹചര്യങ്ങൾക്കും കോവിഡ് -19 പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമാണ്.” അതായത്, പരീക്ഷാ സമയക്രമം മാറ്റാൻ സാധിക്കും. ഏറ്റവും പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുന്നത് തുടരുന്നതാണ് നല്ലത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News