മദ്യ നയത്തിൽ വാക്കുപാലിച്ച് സ്റ്റാലിൻ; 500 മദ്യവില്‍പനശാലകള്‍ അടച്ച് പൂട്ടി

500 liquor shops were closed in Tamilnadu: ക്ഷേത്രങ്ങള്‍, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപമുള്ള കടകളാണ് പൂട്ടുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 22, 2023, 12:47 PM IST
  • വില്‍പ്പന കുറവുള്ള മദ്യക്കടകള്‍ക്കൊപ്പം ക്ഷേത്രങ്ങള്‍, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപമുള്ള കടകളാണ് പൂട്ടുന്നത്.
  • തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ ലിമിറ്റഡി (ടി.എ.എസ്.എം.എ.സി.-ടാസ്മാക്‌) ന്റെ കീഴിൽ 5,329 ചില്ലറ മദ്യവില്‍പന ശാലകളാണ് ഉള്ളത്.
മദ്യ നയത്തിൽ വാക്കുപാലിച്ച് സ്റ്റാലിൻ; 500 മദ്യവില്‍പനശാലകള്‍ അടച്ച് പൂട്ടി

ചെന്നൈ: മദ്യനയത്തിൽ വാക്കുപാലിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ ലിമിറ്റഡിന് കീഴിലുള്ള അഞ്ഞൂറ് ചില്ലറ മദ്യവില്‍പന ശാലകള്‍ അടച്ചുപൂട്ടാന്‍ ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്. ഇന്ന് (വ്യാഴാഴ്ച ) ഉത്തരവ് പ്രാബല്യത്തില്‍വരും. വില്‍പ്പന കുറവുള്ള മദ്യക്കടകള്‍ക്കൊപ്പം ക്ഷേത്രങ്ങള്‍, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപമുള്ള കടകളാണ് പൂട്ടുന്നത്.  ഡി.എം.കെ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അധികാരത്തിലെത്തി കഴിഞ്ഞാൽ തമിഴ്നാട്ടിൽ ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. 

ഈ വാഗ്ദാനമാണ് ഇപ്പോള്‍ യാഥാർത്ഥ്യമാകാൻ പോകുന്നത്. തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ ലിമിറ്റഡി (ടി.എ.എസ്.എം.എ.സി.-ടാസ്മാക്‌) ന്റെ കീഴിൽ 5,329 ചില്ലറ മദ്യവില്‍പന ശാലകളാണ് ഉള്ളത്. ഇതില്‍ അഞ്ഞൂറെണ്ണം അടച്ചുപൂട്ടുമെന്ന് മുന്‍ എക്‌സൈസ് വകുപ്പുമന്ത്രി വി. സെന്തില്‍ ബാലാജി ഏപ്രില്‍ 12-ന് നിയമസഭയെ അറിയിച്ചിരുന്നു. 

ALSO READ: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയും കാമുകനും ചേർന്ന് റോഡിൽ കുഴിച്ചിട്ടു

അടച്ചുപൂട്ടുന്ന മദ്യക്കടകളിൽ ഏറ്റവും കൂടുതലുള്ളത് ചെന്നൈയിലാണ്. ചെന്നൈ ജില്ലയില്‍ 61 കടകൾക്കാണ് ആജീവനാന്തം പൂട്ടുവീഴുക. ചെന്നൈ സെന്‍ട്രല്‍, ചെന്നൈ നോര്‍ത്ത് എന്നിവിടങ്ങളില്‍ ഇരുപത് കടകള്‍ വീതവും ചെന്നൈ സൗത്തില്‍ 21 മദ്യക്കടകളും പൂട്ടും. അടച്ചുപൂട്ടുന്ന മദ്യക്കടകളിലെ ജീവനക്കാരുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രേത്യക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ടി.എ.എസ്.എം.എ.സി. മാനേജിങ് ഡയറക്ടര്‍ എസ്. വിശാഖന്‍ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടിയായ പട്ടാളി മക്കള്‍ കക്ഷി (പി.എം.കെ.), ഡി.എം.കെ. സര്‍ക്കാറിന്റെ മദ്യനയ നീക്കത്തെ സ്വാഗതം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News