SBI Latest Jobs: എസ്ബിഐയിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർ, ഉയർന്ന ശമ്പളം

എഴുത്തുപരീക്ഷ-കം-ഇന്ററാക്ഷന്റെ അടിസ്ഥാനത്തിലാണ് ഈ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 3, 2022, 02:41 PM IST
  • എഴുത്തുപരീക്ഷ-കം-ഇന്ററാക്ഷന്റെ അടിസ്ഥാനത്തിലാണ് ഈ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്
  • ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • ഓൺലൈൻ പരീക്ഷ 2022 ഒക്ടോബർ 8-ന്
SBI Latest Jobs: എസ്ബിഐയിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർ, ഉയർന്ന ശമ്പളം

SBI SCO Recruitment 2022: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റ് sbi.co.in സന്ദർശിച്ച് അപേക്ഷിക്കാം.സെപ്റ്റംബർ 20 ആണ് അവസാന തീയ്യതി..അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ, സീനിയർ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് നിയമനം.

ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിഇ / ബിടെക് / എംസിഎ / എംഎസ്‌സി / എംടെക് പാസായിരിക്കണം . കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷ-കം-ഇന്ററാക്ഷന്റെ അടിസ്ഥാനത്തിലാണ് ഈ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഈ റിക്രൂട്ട്‌മെന്റിനായുള്ള ഓൺലൈൻ പരീക്ഷ 2022 ഒക്ടോബർ 8-ന് നടക്കും. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഒരാഴ്ച മുമ്പ് നൽകും.

അപേക്ഷാ ഫീസ്

ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിനായി ഉദ്യോഗാർത്ഥി അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്.ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗക്കാർ 750 രൂപ നൽകണം. SC/ ST/ PWD വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് sbi.co.in സന്ദർശിക്കുക അതിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരെ റെഗുലർ അടിസ്ഥാനത്തിലും കരാർ അടിസ്ഥാനത്തിലും റിക്രൂട്ട് ചെയ്യുന്നതിനായി "ഓൺലൈനായി അപേക്ഷിക്കുക" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.അപേക്ഷകർ രജിസ്റ്റർ ചെയ്ത് പോർട്ടലിൽ ലോഗിൻ ചെയ്യുക, അതിനുശേഷം അപേക്ഷാ ഫോം പൂരിപ്പിച്ച് രേഖകൾ അപ്ലോഡ് ചെയ്ത് ഫീസ് അടയ്ക്കുക തുടർന്ന് റഫറൻസിനായി ഫോം സമർപ്പിച്ച് നിങ്ങളുടെ പക്കൽ സംരക്ഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News