ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ (Sunandha Pushkar) മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എംപിക്ക് മേൽ കുറ്റം ചുമത്തണോയെന്നത് സംബന്ധിച്ച് ഡൽഹി റോസ് അവന്യു കോടതി (Rose avenue court) ഇന്ന് വിധി പറയും. ആത്മഹത്യാ പ്രേരണയ്ക്കോ കൊലപാതകത്തിനോ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്നാണ് പൊലീസിന്റെ ആവശ്യം. എന്നാൽ തനിക്കെതിരെ തെളിവുകളില്ലെന്നാണ് ശശി തരൂർ വ്യക്തമാക്കുന്നത്.
രണ്ടാം തവണയാണ് ഡൽഹി റോസ് അവന്യൂ കോടതി വിധി പറയാനായി കേസ് പരിഗണിക്കുന്നത്. തനിക്കെതിരെ തെളിവുകൾ ഇല്ലെന്ന് ശശി തരൂർ (Sashi Tharoor) വാദിച്ചു. സുനന്ദയുടേത് ആത്മഹത്യയോ നരഹത്യയോ ആയി കാണാനാകില്ലെന്നും അപകടമരണമായിട്ടാണ് കണക്കാക്കേണ്ടതെന്നും തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ കോടതിയെ അറിയിച്ചിരുന്നു.
ALSO READ: 'ഹിപ്പപ്പൊട്ടോമൊണ്‍സ്ട്രോസ്ക്യുപ്പിഡാലിയോഫോബിയ'; തരൂരിൻ്റെ പുതിയ വാക്ക്
സുനന്ദയുടെ മരണത്തിൽ തരൂരിന് പങ്കുണ്ടെന്ന് തുടക്കം മുതൽ ആരോപണം ഉയർന്നിരുന്നു. 2014 ജനുവരി പതിനേഴിനാണ് ദില്ലിയിലെ ഹോട്ടൽ മുറിയിൽ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുനന്ദയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (AIIMS) ഫോറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്തയുടെ നേതൃത്വത്തിലുള്ള എയിംസിലെ ഡോക്ടർമാരുടെ സംഘമാണ് സുനന്ദ പുഷ്കറുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA