12 മണിക്കൂര്‍ നീണ്ട പരിശ്രമം വിഫലം; കുഴല്‍കിണറില്‍ വീണ മൂന്ന്‍ വയസുകാരന്‍ മരിച്ചു

തെലങ്കാനയില്‍ കുഴല്‍കിണറില്‍ വീണ മൂന്ന്‍ വയസുകാരന്‍ സായ് വര്‍ധന്‍ മരിച്ചു. 

Last Updated : May 28, 2020, 08:50 PM IST
  • കൃഷിയാവശ്യങ്ങള്‍ക്കായാണ് മൂന്നു കുഴല്‍കിണറുകള്‍ സ്ഥലത്ത് കുഴിച്ചത്. ഇതിലൊന്നിലാണ് കുട്ടി വീണത്.
12 മണിക്കൂര്‍ നീണ്ട പരിശ്രമം വിഫലം; കുഴല്‍കിണറില്‍ വീണ മൂന്ന്‍ വയസുകാരന്‍ മരിച്ചു

ഹൈദരബാദ്: തെലങ്കാനയില്‍ കുഴല്‍കിണറില്‍ വീണ മൂന്ന്‍ വയസുകാരന്‍ സായ് വര്‍ധന്‍ മരിച്ചു. 

തെലങ്കാനയിലെ മേടക് ജില്ലയിലെ പോച്ചംബള്ളി മേഖലയിലാണ് സംഭവം. ഇന്നലെ രാത്രിയാണ്‌ പുതുതായി കുഴിച്ച മറയില്ലാത്ത കുഴല്‍കിണറിലേക്ക് കുട്ടി വീണത്. 
 
അപകടം നടന്ന തൊട്ടുപിന്നാലെ അധികൃതര്‍ ദേശീയ ദുരന്ത പ്രതികരണ സേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സേന രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടി മരിക്കുകയായിരുന്നു. 

മാസ്ക്കില്ലാതെ പൊതുചടങ്ങില്‍ പങ്കെടുത്ത് മന്ത്രി, വിവാദം!

 

സംഭവമറിഞ്ഞ ഉടന്‍ തന്നെ തെലങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദര്‍രാജന്‍ തമിനാട് ആരോഗ്യമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. കിണറ്റിലേക്ക് ഓക്സിജന്‍ നല്‍കി സമാനമായ കുഴിയിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല.

മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണത്തെ പുച്ഛിച്ചു മല്ലൂസ് എന്നൊരു വിളിയുണ്ടായിരുന്നു....

 

കൃഷിയാവശ്യങ്ങള്‍ക്കായാണ് മൂന്നു കുഴല്‍കിണറുകള്‍ സ്ഥലത്ത് കുഴിച്ചത്. ഇതിലൊന്നിലാണ് കുട്ടി വീണത്. പണി പുരോഗമിക്കവെ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ കുഴല്‍ കിണറിന്‍റെ നിര്‍മ്മാണം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അച്ഛനും മുത്തച്ഛനുമൊപ്പ൦ കൃഷിയിടത്തിലൂടെ നടക്കുമ്പോഴാണ് കുട്ടി കിണറ്റില്‍ വീണത്. 

Trending News