രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും അത് ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നുമുള്ള അമിത് ഷായുടെ പ്രസ്താവനയാണ് ഇവരെ ചൊടിപ്പിച്ചത്.
എഴുതി തയ്യാറാക്കിയ പത്രിക മറീന ബീച്ചില്‍ കരുണാനിധിയുടെ സമാധിയ്ക്ക് മുന്‍പാകെ വെച്ച് അനുഗ്രഹം തേടിയ ശേഷമാണ് സ്റ്റാലിന്‍ പത്രിക സമര്‍പ്പിക്കാനായി പാര്‍ട്ടി ആസ്ഥാനത്തെത്തിയത്.
എ.ഐ.ഡി.എം.കെയിലെ പ്രതിസന്ധി സമർത്ഥമായി ഉപയോഗിക്കുവാനുള്ള കരുനീക്കങ്ങളുമായി പ്രതിപക്ഷം. ഡി.എം.കെ വർക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലാണ് അണിയറനീക്കങ്ങൾ സജീവമായത്. നിയമസഭ വിളിച്ച് എടപ്പാടി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന ആവശ്യവുമായി എം.കെ സ്റ്റാലിൻ ഹൈക്കോടതിയെ സമീപിച്ചു.
വിശ്വാസവോട്ട് അനുകൂലമാക്കാൻ എംഎൽഎമാർക്ക് പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നിയമസഭയില്‍ ബഹളം. ആരോപണം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിയതാണ് ബഹളത്തിനിടയാക്കിയത്.
ജെല്ലിക്കെട്ട് നിരോധനത്തില്‍ വിധി പറയുന്നത് സുപ്രീംകോടതി നീട്ടി. കേന്ദ്ര സര്‍ക്കാരിന്‍റെ അവശ്യപ്രകാരമാണ് വിധി പറയുന്നത് ഒരാഴ്ചത്തേക്ക് നീട്ടിയത്. 2016ല്‍ ജല്ലിക്കെട്ടിന് താല്‍ക്കാലിക അനുമതി നല്‍കിയതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതാണ് ഇന്ന് സുപ്രിം കോടതി മാറ്റിവച്ചത്.
ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്‌നാട്ടില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കോളജ് വിദ്യാര്‍ഥികളും യുവാക്കളും തെരുവിലിറങ്ങിയതോടെ പ്രതിഷേധം ശക്തമായി തുടരുകയാണ്.
തമിഴ്നാട്ടില്‍ സുപ്രിംകോടതി വിധി ലംഘിച്ച് ജെല്ലിക്കെട്ട് നടത്തിയതിന് മുപ്പതോളം പേരെ പൊലിസ് അറസ്റ്റു ചെയ്തു. മധുരൈ ആവണിവപുരത്ത് ജെല്ലിക്കെട്ട് നടത്താനുള്ള നീക്കം പൊലിസ് ചേര്‍ന്ന് തടയുകയായിരുന്നു. ഇതിനെതിരേ പ്രതിഷേധിച്ചവരെ പൊലിസ് ലാത്തി വീശി തുരത്തി. നിരവധി പേരാണ് ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്‌നാട്ടില്‍ പ്രതിഷേധിക്കുന്നത്. പൊലിസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.