തമിഴ്നാട്ടില്‍ 64 ശതമാനം പോളിംഗ്; പുതുച്ചേരിയില്‍ 67 ശതമാനവും

Last Updated : May 16, 2016, 04:47 PM IST
തമിഴ്നാട്ടില്‍ 64 ശതമാനം പോളിംഗ്; പുതുച്ചേരിയില്‍ 67 ശതമാനവും

തമിഴ്നാട്ടില്‍ പോളിംഗ് മികച്ച രീതിയില്‍ പുരോഗമിക്കുന്നു. 3 മണിവരെ 64 ശതമാനംപേര്‍ വോട്ട് രേഖപെടുത്തി. അതേസമയം പുതുച്ചേരിയിലും പോളിംഗ് 64 ശതമാനത്തില്‍ എത്തി.എ.ഐ.എ.ഡി.എം.കെ വീണ്ടും തമിഴ്നാട്ടില്‍ തരംഗം സസൃഷ്ട്ടിക്കുമോ എന്നത് രണ്ട ദിവസം കഴിഞ്ഞാല്‍ വ്യക്തമാകുമെന്ന്  വോട്ട് രേഖപെടുത്തിയ ശേഷം ജയലളിത മാധ്യമങ്ങളെ അറിയിച്ചു.

ചില ഭാഗത്തെ നേരിയ സംഘര്‍ഷമൊഴിച്ചാല്‍ പൊതുവേ തമിഴ്‌നാട്ടില്‍ ശാന്തമായിട്ടാണ് പോളിംഗ് പുരോഗമിക്കുന്നത്.തമിഴ്നാട്ടില്‍ 5. 79 കോടി വോട്ടര്‍മാരാണുള്ളത്. പുരുഷന്മാര്‍ 2.88 കോടി, സ്ത്രീകള്‍ 2.91 കോടി, ഭിന്നലിംഗത്തില്‍പെട്ടവര്‍ 4383. ആകെ 3776 സ്ഥാനാര്‍ഥികള്‍. വനിതകള്‍ 320.  

Trending News