Teacher's Day 2022 | എസ് രാധാകൃഷ്ണൻ അന്ന് വിലക്കി; പക്ഷെ അധ്യാപകദിനം ആചരിക്കുക തന്നെ ചെയ്തു

ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തിൽ  ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ  താൽപര്യമുണ്ടായിരുന്നില്ല

Written by - Zee Malayalam News Desk | Last Updated : Sep 5, 2022, 11:34 AM IST
  • ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തിൽ ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താൽപര്യമുണ്ടായിരുന്നില്ല
  • ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്‌. രാധാകൃഷ്ണൻ
  • തിരുത്താണിയിലുള്ള പ്രൈമറി ബോർഡ് വിദ്യാലയത്തിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്
Teacher's Day 2022 | എസ് രാധാകൃഷ്ണൻ അന്ന് വിലക്കി; പക്ഷെ അധ്യാപകദിനം ആചരിക്കുക തന്നെ ചെയ്തു

ന്യൂഡൽഹി: തൻറെ ജന്മദിനം ആഘോഷമാക്കി മാറ്റുന്നതിനോട് അന്നത്തെ രാഷ്ട്രപതി എസ്.രാധാകൃഷ്ണൻ എതിർപ്പായിരുന്നു. ഒരിക്കൽ വിഷയത്തിൽ ഇതേ വിഷയത്തിൽ തന്നെ സമീപിച്ച ശിഷ്യരോടും,സുഹൃത്തുക്കളോടും അദ്ദേഹം ആവുന്നത് പറഞ്ഞ് നോക്കിയത്രെ.

ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തിൽ  ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ  താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ അവർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ അവരുടെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം അവരോട് പറഞ്ഞു, "നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ സെപ്റ്റംബർ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം മുഴുവൻ അദ്ധ്യാപകർക്കും  വേണ്ടി അദ്ധ്യാപക ദിനമായി ആഘോഷിച്ചു കൂടേ.അങ്ങിനയൊണ് സെപ്റ്റംബർ-5 ദേശിയ അധ്യാപകദിനമായി ആചരിച്ച് തുടങ്ങിയത്. എസ് രാധാകൃഷ്ണൻ നിരസിച്ചെങ്കിലും അദ്ദേഹത്തിൻറെ സ്മരണയിൽ തന്നെയാണ് രാജ്യം അധ്യാപക ദിനം ആചരിക്കുന്നതും.

Also Read:   മലവെള്ള പാച്ചിലിൽ അകപ്പെട്ട കുട്ടി മരിച്ചു, കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ പഴയ മദ്രാസിലെ തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ്  ജനിച്ചത്.തിരുത്താണിയിലുള്ള പ്രൈമറി ബോർഡ് വിദ്യാലയത്തിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ദരിദ്രമായിരുന്നു കുടുംബപശ്ചാത്തലം എങ്കിലും പഠനത്തിൽ സമർത്ഥനായിരുന്നതിനാൽ ലഭിച്ച സ്കോളർഷിപ്പുകളുടെ സഹായത്തോടെ അദ്ദേഹത്തിന് വിദ്യാഭ്യാസം തുടരാനായി.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതിയായിരുന്ന വൃക്തിയും അദ്ദേഹമാണ്. 

അതേസമയം യുനെസ്കോയുടെ നേതൃത്വത്തിലും അധ്യാപദിനം ആചരിക്കുന്നുണ്ട്.അസ‍ർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ ഒക്ടോബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News