Copenhagen: കോവിഡ് വാക്‌സിൻ കുത്തിവെയ്‌പ്പിൽ അധ്യാപകർക്ക് മുൻഗണന നൽകണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇത് യൂറോപ്പിലെയും സെൻട്രൽ ഏഷ്യയിലെയും സ്കൂളുകൾ തുറക്കാൻ സഹായിക്കുമെന്നും ലോകാരോഗ്യ സംഘടനയും യൂണിസെഫും തിങ്കളാഴ്ച പറഞ്ഞു.
വാക്‌സിൻ കുത്തിവെയ്പ്പ് ആരംഭിക്കുന്നെയതിന് മുമ്പ് 2020 നവംബറിലും ലോകാരോഗ്യ സംഘടനാ ഈ അഭിപ്രായം മുന്നോട്ട് വെച്ചിരുന്നു. ഇതിനോടൊപ്പം തന്നെ പ്രതിരോധ ശേഷി കുറഞ്ഞവർക്കും മുൻഗണന നല്കണമെന്ന് ലോകാരോഗ്യ സംഘടന അന്ന് പറഞ്ഞിരുന്നു.
കോവിഡ് ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുമ്പോഴും വിദ്യാർഥികൾക്ക് സ്കൂളുകളിൽ എത്തി പഠിക്കാൻ സാധിക്കണമെന്നും അതിന് ഇത് പ്രധാനമാണെന്നും ലോകാരോഗ്യ സംഘടനാ പറഞ്ഞു. 12 വയസ്സിന് മുകളിലുള്ള ഗുരുതരമായ ആരോഗ്യ പ്രശനങ്ങൾ ഉള്ള കുട്ടികൾക്ക് കുത്തിവയ്പ് നൽകണമെന്ന് ലോകാരോഗ്യ സംഘടനാ അറിയിച്ചിരുന്നു.
ALSO READ: Covid-19: കോവിഡിനെ നിയന്ത്രിച്ച് ബിഹാർ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുമതി
അതേസമയം രാജ്യത്ത് സെപ്റ്റംബർ 5 അധ്യാപക ദിനത്തിന് മുമ്പ് എല്ലാ അധ്യാപകരുടെയും വാക്‌സിനേഷൻ (Vaccination) പൂർത്തിയാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. ഇതിനായി സംസ്ഥാനങ്ങൾക്ക് ഈ മാസം 2 കോടി വാക്‌സിൻ ഡോസുകൾ നൽകിയെന്നും മന്ത്രി പറഞ്ഞിരുന്നു.രാജ്യത്ത് വാക്‌സിനേഷൻ ഊർജ്ജിതമായി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
2020 മാർച്ചിൽ കോവിഡ് (Covid 19) രോഗം പടർന്ന് പിടിച്ചതിനെ തുടർന്നായിരുന്നു രാജ്യത്തെ സ്കൂളുകൾ അടച്ചിട്ടത്. കഴിഞ്ഞ വര്ഷം ഒക്ടോബറിൽ കോവിഡ് സാഹചര്യം അനുസരിച്ച് സ്കൂളുകൾ തുറക്കാനും അനുമതി നൽകിയിരുന്നു. ചില സംസ്ഥാങ്ങൾ സ്കൂളുകൾ ഭാഗികമായി തുറക്കാൻ ആരംഭിച്ചെങ്കിലും കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും അടക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...