മധ്യപ്രദേശ്: കാർ മരത്തിൽ ഇടിച്ച് നവദമ്പതികളടക്കം 4 പേർ വെന്തുമരിച്ചു. ബുധനാഴ്ച രാവിലെ മധ്യപ്രദേശിലെ ഹാർദ ജില്ലയിൽ ആണ് സംഭവം ഉണ്ടായത്. ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ 4 പേരാണ് മരിച്ചത്. ഇതിൽ നവദമ്പതികളും ഉണ്ടായിരുന്നു. റോഡിന്റെ വശത്തുള്ള മരത്തിൽ ഇടിച്ച് കാറിന് തീപിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തുമ്പോഴേക്കും കാറ് പൂർണ്ണമായും കത്തി നശിച്ചിരുന്നു. കാർ കത്തി നശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാൽ കാറ് കത്താനുള്ള യഥാർത്ഥ കാരണത്തെക്കുറിച്ച് ഇത് വരെ വ്യക്തത ലഭിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയായിരുന്നു മധ്യപ്രദേശിൽ ബസ്, ലോറിയുമായി കൂട്ടിയിടിച്ച് 4 പേർ മരിച്ചത്. ഈ അപകടത്തിൽ 15 പേർക്ക് പരുക്കേറ്റിരുന്നു. അതേസമയം അമ്മയെ കാണാത്തിനെതുടർന്ന് അന്വേഷിച്ച് അയല്‍വീട്ടിലേക്ക് എത്തിയ 10 വയസ്സുകാരിയ്ക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ പ്രതിക്ക് 17 വര്‍ഷം കഠിന തടവ് വിധിച്ചു. അര്‍ത്തുങ്കല്‍ സ്വദേശി പൊന്നൻ (57) നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി പോക്സോ കേസില്‍ ശിക്ഷിച്ചത്.
ALSO READ: ബ്രിജ്ഭൂഷണെതിരെ തെളിവില്ലാത്തതിനാൽ അറസ്റ്റ് ചെയ്യാൻ കഴിയില്ല; ഡൽഹി പോലീസ്
വിവിധ വകുപ്പുകൾ ചേർത്ത് 17 വര്‍ഷം തടവും, മൂന്നു ലക്ഷം രൂപ പിഴയുമാണ് പോക്സോ കോടതി ജഡ്ജി കെ.എം വാണി വിധിച്ചത്.പിഴത്തുക പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നല്‍കണം. ഇനി പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷം തടവ് കൂടി അധികമായി അനുഭവിക്കണം.
കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2020 ലാണ് അമ്മയെ അന്വേഷിച്ച് അയല്‍വീട്ടിലേക്ക് എത്തിയ 10 വയസ്സുകാരിയ്ക്ക് നേരെ 57കാരനായ പ്രതി അക്രമണം നടത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ പ്രതി പിന്തുടര്ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...