ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റയിൽവെ മന്ത്രി (Union railway minister) അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. കെ-റെയിൽ പദ്ധതിയുടെ അനുമതി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി (Chief Minister) ആവശ്യപ്പെട്ടു.
പദ്ധതിയുടെ വായ്പാ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. പദ്ധതിക്കായി 33,700 കോടി രൂപ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തിന് മാത്രമായി വായ്പാ ബാധ്യത ഏറ്റെടുക്കാനാകുമോയെന്ന് പരിശോധിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.
ALSO READ: K Surendran| കെ-റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണം: കെ.സുരേന്ദ്രൻ
അതേസമയം, സംസ്ഥാന സർക്കാർ കെ-റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. നാട്ടിൽ പ്രളയവും വെള്ളപ്പൊക്കവും കൊണ്ട് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ പിണറായി സർക്കാർ കെ-റെയിലിന് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിലിനായുള്ള പിണറായി സർക്കാരിന്റെ പിടിവാശിക്ക് പിന്നിൽ വലിയ സാമ്പത്തിക താത്പര്യമാണുള്ളത്. സഹസ്രകോടിക്കണക്കിന് രൂപയുടെ കടക്കെണിയിൽ കേരളത്തെ എത്തിക്കാൻ മാത്രമേ ഈ പദ്ധതി ഉപകരിക്കൂ. എന്ത് സമ്മർദ്ദമുണ്ടായാലും കേന്ദ്രസർക്കാർ കെ-റെയിൽ പദ്ധതിക്ക് അംഗീകാരം നൽകരുതെന്നാണ് കേരള ബിജെപിയുടെ നിലപാട്. ലാഭകരമല്ലാത്തതും ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്തതുമായ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണം.
ദുരന്തബാധിതർ താമസിക്കുന്ന ക്യാമ്പുകളിൽ പോകാൻ മുഖ്യമന്ത്രി തയ്യാറാവണം. പ്രളയബാധിതരെ സഹായിക്കാൻ അവിടെ സർക്കാർ സംവിധാനങ്ങളൊന്നുമില്ല. കൊച്ചുകുട്ടികൾക്ക് പോലും അവശ്യ സാധനങ്ങൾ എത്തിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. കഴിഞ്ഞ പ്രളയങ്ങളിൽ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് എവിടെ എത്തി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. റീബിൽഡ് കേരളയ്ക്കായി പിരിച്ചെടുത്ത കോടികൾ എവിടെ? പുത്തുമലയിലും കവളപ്പാറയിലും പെട്ടിമുടിയിലും പുനരധിവാസം നടത്താൻ സർക്കാരിന് കഴിഞ്ഞില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് പിണറായി സർക്കാർ കെ-റെയിലിന്റെ പിറകെ ഓടുന്നത്. ജനങ്ങൾക്ക് വേണ്ടിയല്ല മറിച്ച് തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. മെട്രോമാൻ ഇ-ശ്രീധരൻ വെച്ച കെ-റെയിൽ ബദൽ പദ്ധതി ചർച്ച ചെയ്യാൻ പിണറായി സർക്കാർ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...