2021ൽ നടക്കാനിരിക്കുന്ന ഹരിദ്വാർ കുംഭമേള മാറ്റിവയ്ക്കാൻ സാധിക്കില്ലെന്ന് സന്ന്യാസിമാരുടെ കൂട്ടായ്മയായ അഖാര പരിഷത്ത്. മേള നിശ്ചയിച്ച സമയത്ത് തന്നെ നടക്കണമെന്നും അവർ ആവശ്യപ്പെട്ടു.
'2021 ഏപ്രിലിലാണ് അമൃത തുള്ളികൾ ഗംഗയിൽ പതിച്ചതിന്റെ വാർഷികം. അതുകൊണ്ടുതന്നെ തീരുമാനിച്ച മുഹൂർത്തം ഒരിക്കലും മാറ്റാൻ സാധിക്കില്ല. നിശ്ചയിച്ച സമയത്ത് തന്നെ അത് നടക്കണം' അഖാര പരിഷത്ത് മേധാവി മഹാന്ത് നരേന്ദ്ര ഗിരി ജി മഹാരാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read: പാക് പെണ്‍ക്കുട്ടിയെ കാണാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥി... ഒടുവില്‍!!
എന്നിരുന്നാലും, കോവിഡ് 19 പകർച്ചവ്യാധി മൂലം മാറിയ സാഹചര്യങ്ങൾ കാരണം, സഭ ഉൾക്കൊള്ളുന്ന തീരുമാനങ്ങൾ വൈകാതെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മഹാമാരികാരണം പല കാര്യങ്ങളിലും മാറ്റം സംഭവിച്ചിട്ടുണ്ടെന്നും. അടുത്തവർഷം കുംഭമേള ആരംഭിക്കുന്ന സമയത്തും ഇതേ അവസ്ഥ തുടരുകയാണെങ്കിൽ പരിപാടി നടത്തുന്ന രീതിയിൽ ചില മാറ്റങ്ങൾ വരുത്താമെന്നും അദ്ദേഹം അറിയിച്ചു.
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. പ്രയാഗ് രാജ് (അലഹബാദ്), ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും പ്രയാഗ് രാജിലും നടക്കുന്നു.