New Delhi: ഒരു വര്‍ഷ ത്തിലധികമായി തുടരുകയായിരുന്ന കര്‍ഷക സമരത്തിന് പരിസമാപ്തി. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ സമരക്കാരുടെ മടക്കയാത്ര ആരംഭിച്ചു...
സമരം പിന്‍വലിക്കുന്നത് സംബന്ധിച്ച് നിരവധി നിബന്ധനകളാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ടുവച്ചത്. സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍ലിക്കണമെന്നതാണ് പ്രധാന ആവശ്യം. കര്‍ഷകര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് കര്‍ഷകരുടെ പിന്‍മാറ്റം.
കേന്ദ്ര സര്‍ക്കാര്‍ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചതിന് പിന്നാലെ ഡൽഹിയുടെ അതിർത്തിയിൽ തങ്ങുകയായിരുന്ന കർഷകരും തങ്ങളുടെ വീടുകളിലേയ്ക്ക് മടങ്ങുകയാണ്. കഴിഞ്ഞ ഒരു വർഷമായി സിംഘു -കോണ്ട്‌ലി അതിർത്തിയിൽ കഴിയുകയായിരുന്ന കർഷകരാണ് ഇപ്പോൾ മടക്ക യാത്ര ആരംഭിച്ചിരിയ്ക്കുന്നത്. കൂടാതെ, കർഷകർ അതിർത്തിയിൽ കെട്ടിയുണ്ടാക്കിയ ടെന്‍ടുകള്‍ അഴിയ്ക്കാനും ആരംഭിച്ചു.
Farmers start removing tents from their protest site in Singhu on Delhi-Haryana
"We are preparing to leave for our homes, but the final decision will be taken by Samyukt Kisan Morcha," a farmer says pic.twitter.com/rzRjPkPfE1
— ANI (@ANI) December 9, 2021
പഞ്ചാബില്‍നിന്നുള്ള 32 കർഷക സംഘടനകൾ നാട്ടിലേക്ക് മടങ്ങിപോകാനുള്ള തീരുമാനം കൈക്കൊണ്ടതായാണ് റിപ്പോര്‍ട്ട്.
സംയുക്ത കിസാൻ മോർച്ചയുടെ നിര്‍ണ്ണായക യോഗം ഇന്ന് നടന്നിരുന്നു. യോഗത്തില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് കര്‍ഷക സമരം പിന്‍ വലിക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം കൈകൊണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...