Farmers Protest: കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ തയ്യാറെന്ന് കേന്ദ്രം, ഒരു വര്‍ഷം നീണ്ട കര്‍ഷക സമരം അന്ത്യത്തിലേയ്ക്ക്

കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന കര്‍ഷക  സമരം അന്തിമ ഘട്ടത്തിലേയ്ക്ക് നീങ്ങുകയാണ്.  സംയുക്ത കിസാൻ മോർച്ചയുടെ  (SKM)അഞ്ചംഗ സമിതിയുടെ അടിയന്തര യോഗം ഇപ്പോൾ രാജ്യതലസ്ഥാനത്ത് നടക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Dec 8, 2021, 12:47 PM IST
  • കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ SKM -ന് അയച്ച കത്തില്‍ ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ട്.
  • കര്‍ഷക സമരം അവസാനിപ്പിക്കണമോയെന്ന കാര്യം ചർച്ച ചെയ്യാനുള്ള പ്രധാന യോഗം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചേരും.
Farmers Protest: കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ തയ്യാറെന്ന് കേന്ദ്രം,  ഒരു വര്‍ഷം നീണ്ട കര്‍ഷക സമരം അന്ത്യത്തിലേയ്ക്ക്

New Delhi: കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന കര്‍ഷക  സമരം അന്തിമ ഘട്ടത്തിലേയ്ക്ക് നീങ്ങുകയാണ്.  സംയുക്ത കിസാൻ മോർച്ചയുടെ  (SKM)അഞ്ചംഗ സമിതിയുടെ അടിയന്തര യോഗം ഇപ്പോൾ രാജ്യതലസ്ഥാനത്ത് നടക്കുകയാണ്.

കർഷകരുടെ സമരവുമായി (Farmers Protest)  ബന്ധപ്പെട്ട ഭാവി നടപടികളെക്കുറിച്ച് യോഗത്തിൽ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. എന്നാൽ  കര്‍ഷക  സമരം അവസാനിപ്പിക്കണമോയെന്ന കാര്യം ചർച്ച ചെയ്യാനുള്ള പ്രധാന യോഗം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചേരും. 

അതേസമയം,  കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍  SKM -ന് അയച്ച കത്തില്‍  ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ട്.

Also Read: Farmers Protest: കര്‍ഷക സമരം പിന്‍വലിക്കുമോ? അന്തിമ തീരുമാനം ബുധനാഴ്ച

കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായത് തങ്ങള്‍ സാഗതം ചെയ്യുന്നതായി SKM അഞ്ചംഗ കമ്മിറ്റിയിലെ അംഗമായ   അശോക് ധാവ്‌ലെ പറഞ്ഞു. സർക്കാർ ചർച്ചകൾക്ക് തയ്യാറാണെന്നും കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ തയ്യാറാണെന്ന് രേഖാമൂലം നൽകിയതില്‍  സംതൃപ്തരാണ്.  നിർദ്ദേശത്തില്‍ കുറച്ച് പിഴവുകൾ ഉണ്ടായിരുന്നു, അതിനാൽ ഇന്നലെ രാത്രി അത് ചില ഭേദഗതികളോടെ തിരിച്ചയച്ചിരുന്നു, അദ്ദേഹം പറഞ്ഞു.

സമരം പിന്‍വലിക്കുന്നത് സംബന്ധിച്ച് നിരവധി നിബന്ധനകളാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്.  കര്‍ഷകസമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍ലിക്കണമെന്നതാണ്‌  പ്രധാന ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News