ഡിജിറ്റല്‍ പണമിടപാടുകള്‍ ഇന്ന് ഒരു പുതിയ കാര്യമേയല്ല... കോവിഡ് രോഗ വ്യാപനം ഉണ്ടാക്കിയ വലിയ മാറ്റങ്ങളിലൊന്ന് നാം ഡിജിറ്റല്‍ പെയ്‌മെന്‍റുകളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി എന്നതാണ്.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്ന ഇക്കാലത്ത് വഞ്ചിതരാകാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്...
എളുപ്പവും എന്നാല്‍, ഏറെ സമയം ലാഭിക്കാവുന്നതുമായ പ്രക്രിയയാണ് ഡിജിറ്റല്‍ പണമിടപാടുകള്‍, എന്നിരുന്നാലും സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന ഇന്നത്തെക്കാലത്ത് Digital Money Transaction നടത്തുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ അശ്രദ്ധ നമ്മുടെ അക്കൗണ്ടിലെ പണം നഷ്ടപ്പടുന്നതിന് വരെ കാരണമായേക്കാം. അറിയാം ചില പ്രധാന കാര്യങ്ങള്‍...
1 ബാങ്കുകളില്‍ നിന്ന് ഒരു കാരണവശാലും അക്കൗണ്ടുകളുടെ വിവരങ്ങളോ അതുമായി ബന്ധപ്പെട്ട OTP നമ്പറോ അന്വേഷിക്കില്ല എന്ന വസ്തുത ഓര്‍ക്കുക. OTP നമ്പര്‍ എന്നത് ഒരുതരത്തിലുള്ള പാസ്വേഡ് സംവിധാനമാണ്. അതിനാല്‍ ATM /ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡിന്‍റെ നമ്പര്‍, CVV നമ്പര്‍, PIN നമ്പര്‍, ഫോണിലേക്കു വരുന്ന OTP നമ്പര്‍ തുടങ്ങിയവ ഒരു കാരണവശാലും ആരുമായും പങ്ക് വയ്ക്കരുത്. നിങ്ങള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന ഒരു ആപ്പുകള്‍ക്കും നിങ്ങളുടെ മൊബൈലിലെ SMS വായിക്കാനുള്ള അനുവാദം നല്‍കുകയുമരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
2. Debit /Credit Card വിവരങ്ങള്‍ സേവ് ചെയ്യുന്നത് ഒഴിവാക്കാം
ഒരു ഓണ്‍ലൈന്‍ പണമിടപാട് നടത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ Debit /Credit Card വിവരങ്ങള്‍ സേവ് ചെയ്യരുത്. എളുപ്പത്തിനായി പലപ്പോഴും ഇപ്രകാരം ചെയ്യാറുണ്ട്. എന്നാല്‍,
നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ മോഷ്ടിക്കപ്പെടാതിരിക്കണമെങ്കില്‍ ഓരോ ഇടപാടുകള്‍ക്ക് ശേഷവും നല്‍കിയ കാര്‍ഡ് വിവരങ്ങള്‍ നീക്കം ചെയ്യുന്നതാണ് ഉചിതം. കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്ത് വയ്ക്കുന്നത് നല്ല രീതിയല്ല.
3 ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ പൊതു ഇടങ്ങളില്‍നിന്ന് സൗജന്യമായി ലഭിക്കുന്ന വൈഫൈ കണക്ഷനുകളോ അപരിചിതരുടെ മൊബൈല്‍ ഹോട്ട്‌സ്‌പോട്ടോ ഉപയോഗിക്കാതിരിയ്ക്കുക.
4 മൊബൈലില്‍ പുതുതായി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവയ്ക്ക് Phone Memory Contacts പോലുള്ള permissions നല്‍കാതിരിയ്ക്കാന്‍ ശ്രദ്ധിക്കുക.
5 ആപ്പിലൂടെ അല്ലാതെ ഓണ്‍ലൈന്‍ ഇടപാടുകള്‍ (Online transactions) നടത്തുമ്പോള്‍ വെബ്‌സൈറ്റ് അഡ്രസില്‍ (Website address) https / Green Padlock ഉണ്ടോ എന്ന് ഉറപ്പുവരുത്തുക. അബദ്ധത്തില്‍ നമ്മള്‍ അപകടകരമായ മറ്റ് വെബ്‌സൈറ്റുകളില്‍ കയറുകയും മാല്‍വെയര്‍ നമ്മുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ആകുകയും അതുവഴി നമ്മുടെ വിവരങ്ങള്‍ മറ്റുള്ളവരുടെ കൈകളില്‍ എത്താനും ഏറെ സാധ്യതയുണ്ട്.
6 നിങ്ങളുടെ Debit / Credit കാര്‍ഡുകള്‍ സുരക്ഷിതമാക്കുക. കാര്‍ഡ് നഷ്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ എത്രയും പെട്ടെന്ന് ബ്ലോക്ക് ചെയ്യുക. അതുപോലെതന്നെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആ ഡിവൈസില്‍ സേവ് ചെയ്തിരുന്ന കാര്‍ഡ് ഡീറ്റെയ്‌ലുകള്‍ നഷ്ടമാകാതിരിക്കാന്‍ അതേ കാര്‍ഡുകളും സിം ബ്ലോക്ക് ചെയ്യുമ്പോള്‍ ബ്ലോക്ക് ചെയ്യുക.
6 കാര്‍ഡ് ഉപയോഗിച്ച് ഇന്‍റര്‍നാഷണല്‍ ഇടപാടുകള്‍ (Interntional Transactions)നടത്തുന്നില്ല എങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് അത് നിര്‍ത്തലാക്കുക. ബാങ്കിലെ ജീവനക്കാര്‍ എന്ന് പരിചയപ്പെടുത്തുന്ന ഇത്തരം കോളുകള്‍ ബ്രാഞ്ചുകളില്‍ അറിയിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...