മോദിയുടെ ജന്മദിനാഘോഷം: വെള്ളത്തില്‍ മുങ്ങി 192 ഗ്രാമങ്ങള്‍!!

ഒരു വ്യക്തിക്കുവേണ്ടി സമയത്തിന് മുന്‍പ് ഡാം നിറച്ചതിനാല്‍ ആയിരങ്ങള്‍ വെള്ളത്തിനടിയില്‍!!

Last Updated : Sep 18, 2019, 07:07 PM IST
മോദിയുടെ ജന്മദിനാഘോഷം: വെള്ളത്തില്‍ മുങ്ങി 192 ഗ്രാമങ്ങള്‍!!

ഭോപ്പാല്‍: ഒരു വ്യക്തിക്കുവേണ്ടി സമയത്തിന് മുന്‍പ് ഡാം നിറച്ചതിനാല്‍ ആയിരങ്ങള്‍ വെള്ളത്തിനടിയില്‍!!

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ആഘോഷത്തിനെതിരെ ആഞ്ഞടിച്ച് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി സമയത്തിന് മുന്‍പ് സര്‍ദാര്‍ സരോവര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതുമൂലം ദുരിതത്തിലായത് ഒന്നും രണ്ടുമല്ല, മധ്യപ്രദേശിലെ മൂന്ന് ജില്ലകളിലെ 192 ഗ്രാമങ്ങളാണ് എന്ന് മേധാ പട്കര്‍ അവകാശപ്പെടുന്നു!! 

ദുരിതത്തിലായ 192 ഗ്രാമങ്ങള്‍ മോദിയുടെ പിറന്നാള്‍ ‘ധിക്കാര്‍ ദിവസ്’ ആയാണ് കാണുന്നതെന്നും അവര്‍ നിരീക്ഷിച്ചു.

മധ്യപ്രദേശിലെ ബര്‍വാണി, അലിരാജ്പൂര്‍, ധര്‍ എന്നീ ജില്ലകളിലെ ഗ്രാമീണരാണ് മുങ്ങിപ്പോയത്!!

"പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ഒരു ഉത്സവം പോലെ ആഘോഷിച്ചു. പക്ഷേ വെള്ളത്തില്‍ മുങ്ങിയവരെ ഇനിയും പുനരധിവസിപ്പിച്ചിട്ടില്ല. സെപ്റ്റംബര്‍ 17ന് മോദിയുടെ പിറന്നാളായിരിക്കെ ഡാമിലെ ജനലനിരപ്പ് ഉയര്‍ത്തുകയായിരുന്നു", മേധാ പട്കര്‍ പറഞ്ഞു.

"ഗുജറാത്ത് സര്‍ക്കാര്‍ മുന്‍പ് പറഞ്ഞിരുന്നത് ഒക്ടോബര്‍ 15ഓടെ ഡാം നിറയുമെന്നാണ്. പിന്നീട് അവര്‍ തിയതി പുതുക്കി. സെപ്റ്റംബര്‍ 30ഓടെയായിരുന്നു അത്. പിന്നെ എങ്ങനെയാണ് സെപ്റ്റംബര്‍ 17ന് മോദിയുടെ പിറന്നാളിന് തൊട്ടുമുമ്പ് ഡാം നിറഞ്ഞത്. അവരെ സംബന്ധിച്ച് ഭരണഘടനയെന്നതിന് യാതൊരു വിലയുമില്ലെന്ന് ഇപ്പോള്‍ വ്യക്തമായി. ഒരു വ്യക്തിക്കുവേണ്ടി ഡാം നിറച്ചതുകാരണം ആയിരക്കണക്കിന് ആളുകളാണ് മുങ്ങിപ്പോയത്", മേധാ പട്കര്‍ പറഞ്ഞു.

അതേസമയം, ഡാം കാരണം ദുരിതം അനുഭവിക്കേണ്ടിവന്നവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നിട്ടും ഗുജറാത്ത് സര്‍ക്കാര്‍ അത് പാലിച്ചിട്ടില്ല.  ഗുജറാത്ത് സര്‍ക്കാരില്‍നിന്നും 1857 കോടി രൂപ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പറയുന്നത്!!

 

 

Trending News