ന്യൂഡല്‍ഹി: ഡല്‍ഹി ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് യമുന എക്സ്പ്രസ് വേയില്‍ വെച്ചാണ് അപകടം നടന്നത്.
#UPDATE Three doctors from AIIMS Delhi killed, three injured in an accident on Yamuna Expressway near Mathura pic.twitter.com/szlBvhH1Jz
— ANI UP (@ANINewsUP) March 18, 2018
ഡോക്ടര്‍മാരായ ഹെംബാല, യശ്പ്രീത്, ഹര്‍ഷാദ് എന്നിവരാണ് മരിച്ചത്. ഡോക്ടര്‍മാര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കണ്ടെയനര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. അപകടത്തില്‍ മറ്റു നാല് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.