ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ രാത്രി ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചു. രാത്രി 11.15 ഓടെയാണ് പൊടിക്കാറ്റുണ്ടായത്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയില്‍ വീശിയ പൊടിക്കാറ്റ് ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനിന്നു.
Visuals of dust-storm hitting the Pragati Maidan area of Delhi. Following thunderstorm and dust storm alert, all evening schools to remain shut tomorrow. pic.twitter.com/DM7i7zJebx
— ANI (@ANI) May 7, 2018
അടുത്ത 48 മണിക്കൂര്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് ഡല്‍ഹി ഉള്‍പ്പെടെ 8 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര൦ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡല്‍ഹി, ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഹരിയാന, യുപി, സിക്കിം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഏതു അടിയന്തര സാഹചര്യത്തെയും നേരിടാൻ പോലീസ്, അഗ്നിശമനസേന ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തകരെയും സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു. ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ സജ്ജരായിരിക്കാന്‍ രക്ഷാസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാറ്റിനെ തുടർന്ന് ഉത്തരേന്ത്യയില്‍ താപനിലയില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ പൊടിക്കാറ്റില്‍ നൂറിലധികം ആളുകള്‍ കൊല്ലപ്പെടുകയും 2000 ത്തില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
#WATCH Massive sandstorm hits Bikaner's Khajuwala, in Rajasthan pic.twitter.com/YZV4X3GyTl
— ANI (@ANI) May 7, 2018