കൊൽക്കത്ത കൊലപാതക കേസിൽ നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി. രാജ്യത്ത് ദിനംപ്രതി ബലാത്സംഗ കേസുകൾ വർദ്ധിക്കുകയാണെന്നും പരിഹരിക്കപ്പെടാത്ത കേസുകൾ നിരവധി ഉണ്ടെന്നും അദ്ദേഹം ചൂണ്ടി കാട്ടി.
കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി രണ്ടാഴ്ച കഴിയുമ്പോഴാണ് സംസ്ഥാനത്തെ എംപി ആദ്യമായി പരാമർശം നടത്തിയിരിക്കുന്നത്. ''കഴിഞ്ഞ 10 ദിവസമായി ആർ.ജി കാർ മെഡിക്കൽ കോളേജിലെ സംഭവത്തിനെതിരെ നീതി ആവശ്യപ്പെട്ട് രാജ്യം പ്രതിഷേധിക്കുമ്പോൾ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ 900 ബലാത്സംഗങ്ങളാണ് നടന്നത്. ഇത്തരത്തിൽ ആളുകൾ തെരുവിൽ പ്രതിഷേധിക്കുന്ന സമയത്തുതന്നെ, ശാശ്വതമായ ഒരു പരിഹാരം ഇപ്പോഴും ചർച്ച ചെയ്യപ്പെടാതെ കിടക്കുന്നു," സമൂഹ മാധ്യമമായ എക്‌സിൽ അദ്ദേഹം കുറിച്ചു.
Read Also: ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിൽ
ബലാത്സംഗ കേസുകൾക്കെതിരായുള്ള നിയമ നിര്‍മാണ നടപടി എത്രയും വേഗം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ 15 മിനിറ്റിലും ഓരോ സംഭവങ്ങള്‍ എന്ന കണക്കില്‍ ഓരോ മണിക്കൂറിലും നാല് കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് എംപി ചൂണ്ടി കാട്ടി. എന്നാൽ നിരവധി കേസുകള്‍ ഇനിയും പരിഹരിക്കപ്പെടാതെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബലാത്സംഗ കേസുകളിൽ 50 ദിവസത്തിനുള്ളില്‍ തന്നെ വിചാരണ പൂർത്തിയാക്കി ശിക്ഷയും ഉറപ്പാക്കാനുള്ള സംവിധാനം ഒരുക്കണമെന്നും എംപി ആവശ്യപ്പെട്ടു. പ്രതികൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നും കൂട്ടിച്ചേർത്തു. നീതി ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഫലപ്രദമായ ബലാത്സംഗ വിരുദ്ധ നിയമത്തിനായി കേന്ദ്ര സര്‍ക്കാരിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യത്തുട നീളം വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. അതേസമയം, പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും പൊലീസിനെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി നടത്തിയ വിവാദമായ പരാമർശവും സംസ്ഥാന സർക്കാരിനെയും തൃണമൂൽ കോൺഗ്രസിനെയും വെട്ടിലാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.