മതത്തി​ന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കരുതെന്ന്​ മോദിയോട്​ ഒബാമ

രാജ്യത്തെ മതത്തി​​​​ന്‍റെയും വർഗ്ഗത്തിന്‍റെയും അടിസ്​ഥാനത്തിൽ വിഭജിക്കരുതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയോട്​ താൻ വ്യക്​തിപരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ മുൻ അമേരിക്കന്‍​ പ്രസിഡൻറ്​ ഒബാമ. ഇതുതന്നെയാണ്​ അമേരിക്കൻ ജനങ്ങളോടും താൻ ആവശ്യപ്പെട്ടിട്ടുള്ളത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്‌ ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Last Updated : Dec 2, 2017, 10:10 AM IST
മതത്തി​ന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കരുതെന്ന്​ മോദിയോട്​ ഒബാമ

ന്യൂഡൽഹി: രാജ്യത്തെ മതത്തി​​​​ന്‍റെയും വർഗ്ഗത്തിന്‍റെയും അടിസ്​ഥാനത്തിൽ വിഭജിക്കരുതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയോട്​ താൻ വ്യക്​തിപരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ മുൻ അമേരിക്കന്‍​ പ്രസിഡൻറ്​ ഒബാമ. ഇതുതന്നെയാണ്​ അമേരിക്കൻ ജനങ്ങളോടും താൻ ആവശ്യപ്പെട്ടിട്ടുള്ളത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്‌ ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

മോദി ഇതിന്​ എന്ത്​ മറുപടി നൽകിയെന്ന സദസിന്‍റെ ചോദ്യത്തിന്​ അദ്ദേഹം അത്​ വെളിപ്പെടുത്തിയിട്ടില്ലെന്ന്​ ഒബാമ പറഞ്ഞു. 

ഇന്ത്യയിൽ മുസ്​ലിംകൾ രാജ്യത്തി​​​​ന്‍റെ അവിഭാജ്യ ഘടകമാണെന്ന്​ ​അവർ വിശ്വസിക്കുന്നു. ഇത്​ മറ്റു രാജ്യങ്ങളിൽ സംഭവിക്കാത്തതാണ്​. അത്​ പ്രോത്​സാഹിപ്പിക്കേണ്ടതാണെന്നും ഒബാമ പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച്​ മുസ്​ലിംകൾ ഈ നാടി​​​​ന്‍റെ ഭാഗമാണെന്ന്​ അവർ വിശ്വസിക്കുന്നു എന്നത്​ സർക്കാറിനും ഭൂരിപക്ഷ സമുദായങ്ങൾക്കും സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ജനാധിപത്യത്തിൽ ഏറ്റവും പ്രധാനം രാഷ്​ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ ഓഫീസിനില്ല, മറിച്ച്​ മറിച്ച്​ ജനങ്ങള്‍ക്കാണ്. ഒരു രാഷ്​ട്രീയക്കാരനെ പിന്തുണക്കുമ്പോള്‍ താൻ ഏത്​ ആശയത്തെയാണ്​ പിന്തുണയ്ക്കുന്നത് എന്ന്  അവർ സ്വയം ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

Trending News