എന്‍റെ പിൻഗാമിയാവാൻ ഏറ്റവും യോഗ്യയായ വ്യക്തി ഹിലരി-ബരാക്ക് ഒബാമ

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയാകുന്ന ഹിലരി ക്ലിന്‍റന് പരസ്യ പിന്തുണയുമായി പ്രസിഡന്‍റ് ബറാക് ഒബാമ. തന്‍റെ പിൻഗാമിയാവാൻ ഏറ്റവും യോഗ്യയായ വ്യക്തി ഹിലരിയാണെന്ന് ഒബാമ പറഞ്ഞു. ഹിലരിക്ക് വേണ്ടി ഉടൻ പ്രചരണ രംഗത്തിറങ്ങും. ജൂൺ 15 ന് വിസ്കോൺസനിൽ ഹിലാരിയുടെ തിരഞ്ഞെടുപ്പു പ്രചരണ യോഗത്തിൽ താൻ പങ്കെടുക്കുമെന്നും അറിയിച്ചു.‌

Last Updated : Jun 10, 2016, 11:02 PM IST
എന്‍റെ പിൻഗാമിയാവാൻ ഏറ്റവും യോഗ്യയായ വ്യക്തി ഹിലരി-ബരാക്ക് ഒബാമ

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയാകുന്ന ഹിലരി ക്ലിന്‍റന് പരസ്യ പിന്തുണയുമായി പ്രസിഡന്‍റ് ബറാക് ഒബാമ. തന്‍റെ പിൻഗാമിയാവാൻ ഏറ്റവും യോഗ്യയായ വ്യക്തി ഹിലരിയാണെന്ന് ഒബാമ പറഞ്ഞു. ഹിലരിക്ക് വേണ്ടി ഉടൻ പ്രചരണ രംഗത്തിറങ്ങും. ജൂൺ 15 ന് വിസ്കോൺസനിൽ ഹിലാരിയുടെ തിരഞ്ഞെടുപ്പു പ്രചരണ യോഗത്തിൽ താൻ പങ്കെടുക്കുമെന്നും അറിയിച്ചു.‌...ഹിലരിയും സാൻഡേഴ്സും തമ്മിൽ പ്രൈമറിയിൽ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രണ്ടുപേരും രാജ്യത്തിന്‍റെ പുരോഗതിക്കായി അഹോരാത്രം പ്രവർത്തിക്കുന്നവരാണെന്നും ഒബാമ വ്യക്തമാക്കി.ഇലക്ഷനിൽ നിന്നും പിന്മാറിയ ബെർണി സാൻഡേഴ്സിന്റെ പ്രവർത്തനങ്ങളെ ഒബാമ അനുമോദിയ്ക്കുകയും യുവതലമുറയെ ആകർഷിക്കാനും കൂടെ നിർത്താനും ബെർണി സാൻഡേഴ്സിനു കഴിഞ്ഞത് ഡെമോക്രാറ്റി പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ഏറെ സഹായകമാവുമെന്നും കൂട്ടി ചേര്‍ത്തു 

"അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കുന്ന ഹിലാരി ക്ലിന്റന്  എല്ലാ വിജയാശംസകളും നേരുന്നു "ഒബാമ പറഞ്ഞു. അമേരികകയുടെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഔദ്യോഗിക പാർട്ടിയിൽ നിന്ന് മത്സരിയ്ക്കുന്ന ആദ്യ വനിതയായ  ഹിലറി തന്നെയാണ്  അമേരിക്ക കണ്ടതിൽ ഏറ്റവും നല്ല പ്രസിഡന്റാകാൻ അർഹതയുളള വ്യക്തിയെന്ന് ഒബാമ കൂട്ടി ചേര്‍ത്തു ഒബാമയുടെ പരസ്യ പിന്തുണക്കെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ സാധ്യതയുള്ള ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അടുത്ത നാലു വർഷം കൂടി പ്രസിഡന്‍റായി തുടരാനാണ് ഒബാമയുടെ ആഗ്രഹമെന്ന് ട്രംപ് വിമർശിച്ചു.ഒബാമയുടെ പിന്തുണ തനിച്ച് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് ഹിലരി പ്രതികരിച്ചു. 

2008ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒബാമയോട് മത്സരിച്ച് പരാജയപ്പെട്ട ഹിലരിയെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു.കഴിഞ്ഞ സൂപ്പർ ചൊവ്വയിൽ നടന്ന ആറ് പ്രൈമറികളിൽ നാലെണ്ണത്തിൽ ഹിലരിയും രണ്ടെണ്ണത്തിൽ ബേണി സാൻഡേഴ്സും വിജയിച്ചിരുന്നു. ജൂലൈയിൽ നടക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവെൻഷനിലാണ് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.   

Trending News