ഇന്ത്യയിലെ മികച്ച സർവകലാശാലകൾ: ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് ഒന്നാം സ്ഥാനം, കേരള സര്‍കലശാലയ്ക്ക് നാല്‍പ്പത്തിഏഴാം സ്ഥാനം

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്‍റെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. 

Last Updated : Apr 3, 2017, 06:17 PM IST
ഇന്ത്യയിലെ മികച്ച സർവകലാശാലകൾ: ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് ഒന്നാം സ്ഥാനം, കേരള സര്‍കലശാലയ്ക്ക് നാല്‍പ്പത്തിഏഴാം സ്ഥാനം

 

ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്‍റെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ് ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രം. പട്ടികയില്‍ ഐഐടി ചെന്നൈ രണ്ടാം സ്ഥാനത്തും ഐഐടി ബോംബെ മൂന്നാം സ്ഥാനത്തും എത്തി.

ആദ്യ 100 എണ്ണത്തില്‍ കേരളത്തില്‍ നിന്ന്, കേരള സര്‍വകലാശാല (47), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം (56), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (85), കാലിക്കറ്റ് സര്‍വകലാശാല (93) തുടങ്ങിയവ ഇടംനേടി.

കോളജുകളില്‍ ഡല്‍ഹി മിറാന്‍ഡ ഹൗസ് കോളജാണ് ഏറ്റവും മികച്ച കോളജ്. ചെന്നൈ ലയോള കോളജ് രണ്ടാമതും ഡല്‍ഹി ശ്രീറാം കോളജ് ഓഫ് കൊമഴ്‌സ് മൂന്നാമതും എത്തി. മാനേജ്‌മെന്റ് പഠന പട്ടികയില്‍ ഐഐഎം അഹമ്മദാബാദാണ് ഒന്നാമത്. ഐഐഎം ബംഗളൂര്‍ രണ്ടാമതും ഐഐഎം കൊല്‍ക്കത്ത മൂന്നാമതും എത്തി. ഐഐഎം കോഴിക്കോടിന് അഞ്ചാം സ്ഥാനം ലഭിച്ചു.

Trending News