Indian Railways: ഡ്യൂട്ടി സമയം കഴിഞ്ഞു, ട്രെയിന്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ മുങ്ങി, കുടുങ്ങിയത് 2500 യാത്രക്കാര്‍

Indian Railways:  ഡ്യൂട്ടി സമയം കഴിഞു എന്ന കാരണത്താല്‍ ട്രെയിന്‍ ഉപേക്ഷിച്ച് ഡ്രൈവര്‍മാര്‍ കടന്നുകളഞ്ഞു. ഒന്നല്ല രണ്ട് ട്രെയിനുകളിലെ ഡ്രൈവര്‍മാരാണ് ഇങ്ങനെ ചെയ്തത്. യുപിയിലെ ബരാബങ്കി ജില്ലയിലെ ബർഹ്‌വാൾ ജംഗ്ഷനിൽ രണ്ട് എക്‌സ്‌പ്രസ് ട്രെയിനുകളിലെ 2500-ലധികം യാത്രക്കാരാണ് മണിക്കൂറുകളോളം വലഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Nov 30, 2023, 02:06 PM IST
  • കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ഏവരേയും അമ്പരപ്പിക്കുന്നതായിരുന്നു. അതായത് ഡ്യൂട്ടി സമയം കഴിഞു എന്ന കാരണത്താല്‍ ട്രെയിന്‍ ഉപേക്ഷിച്ച് ഡ്രൈവര്‍മാര്‍ കടന്നുകളഞ്ഞു.
Indian Railways: ഡ്യൂട്ടി സമയം കഴിഞ്ഞു, ട്രെയിന്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ മുങ്ങി, കുടുങ്ങിയത് 2500 യാത്രക്കാര്‍

Indian Railways: ലോകത്തെ തന്നെ ഏറ്റവും വലിയ റെയിൽവേകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിന്‍ യാത്ര നടത്തുന്നത്. ഏറ്റവും സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ ഒരു യാത്രാ മാർഗമായി റെയില്‍വേ ഇന്നും എന്നും കണക്കാക്കപ്പെടുന്നു.

Also Read:   Shani Transit 2023: ശനി സംക്രമണം, ഈ രാശിക്കാര്‍ക്ക് ഇനി സുവർണ്ണ ദിനങ്ങള്‍!! 

ഇന്ന് നമുക്കറിയാം ആധുനിക വത്ക്കരണത്തിന്‍റെ പാതയിലാണ് ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ കൂട്ടിയതിനോപ്പം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയിനുകളും ഇന്ന് ഇന്ത്യയിലെ റെയില്‍ പാളങ്ങളില്‍ കാണാം. ഇത് ട്രെയിനില്‍ യാത്ര ചെയ്യാന്‍ ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നു, എന്ന് മാത്രമല്ല, ഇതുവഴി റെയില്‍വേയുടെ പ്രചാരം വര്‍ദ്ധിക്കുകയും  ഒപ്പം വരുമാനവും വര്‍ദ്ധിക്കുന്നു. 

Also Read:  December Month Bank Holidays: ഡിസംബറിൽ 18 ദിവസം ബാങ്കുകൾക്ക് അവധി, സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടവര്‍ ശ്രദ്ധിക്കുക   
 
എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ഏവരേയും അമ്പരപ്പിക്കുന്നതായിരുന്നു. അതായത്  ഡ്യൂട്ടി സമയം കഴിഞു എന്ന കാരണത്താല്‍ ട്രെയിന്‍ ഉപേക്ഷിച്ച് ഡ്രൈവര്‍മാര്‍ കടന്നുകളഞ്ഞു. ഒന്നല്ല രണ്ട് ട്രെയിനുകളിലെ ഡ്രൈവര്‍മാരാണ് ഇങ്ങനെ ചെയ്തത്. സഹർസ-ന്യൂ ഡൽഹി സ്പെഷ്യൽ ഫെയർ ഛത്ത് പൂജ സ്പെഷ്യൽ (04021), ബറൗണി-ലക്നൗ ജംഗ്ഷൻ എക്സ്പ്രസ് (15203) എന്നീ ട്രെയിനുകളിലാണ് വിചിത്രമായ് ഈ സംഭവം നടന്നത്. 

 
നമുക്കറിയാം ചില ജോലികള്‍ ഡ്യൂട്ടി സമയത്തെക്കാള്‍ അധികമായി ച്ചി ഉത്തരവാദിത്തം നിഷ്ക്കര്ഷിക്കുന്നു. അത് സർക്കാരോ സ്വകാര്യ മേഖലയോ ആകട്ടെ, ചില തൊഴിലുകളും ജോലികളും വളരെ സെൻസിറ്റീവും വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഉദാഹരണത്തിന്, ആർമി, പോലീസ്, ഹോസ്പിറ്റൽ, റെയിൽവേ (ഇന്ത്യൻ റെയിൽവേ) എന്നിവിടങ്ങളിലെ ചില ജീവനക്കാർ റിലീവർ ഇല്ലാതെ സീറ്റ് ഒഴിവാകാന്‍ സാധിക്കില്ല. അത്തരം വകുപ്പുകളിൽ, ഷിഫ്റ്റ് അവസാനിച്ചയുടനെ ഒരു ജീവനക്കാരൻ ജോലി നിർത്തുമ്പോൾ, കാര്യം ശരിക്കും ഗുരുതരമയി മാറും. ഇവിടെ നമ്മൾ പറയുന്നത് റെയിൽവേയെ കുറിച്ചാണ്, ഡ്യൂട്ടി സമയം കഴിഞ്ഞു എന്ന കാരണത്താല്‍ ഡ്രൈവർമാർ ഇങ്ങനെ ഒരു കാര്യം ചെയ്തത് ഉദ്യോഗസ്ഥരെ മാത്രമല്ല ഞെട്ടിച്ചത്, അത് വലിയ വാർത്തയാകുകയും ചെയ്തു.  

ട്രെയിന്‍ ഡ്രൈവര്‍മാരുടെ ഈ പ്രവൃത്തി മൂലം യുപിയിലെ ബരാബങ്കി ജില്ലയിലെ ബർഹ്‌വാൾ ജംഗ്ഷനിൽ രണ്ട് എക്‌സ്‌പ്രസ് ട്രെയിനുകളിലെ 2500-ലധികം യാത്രക്കാരാണ് മണിക്കൂറുകളോളം വലഞ്ഞത്. യാത്ര നിലച്ചതിന്‍റെ കാരണം അറിഞ്ഞ യാത്രക്കാര്‍ ബഹളം വച്ചു. കൂടാതെ, ട്രെയിനിനുള്ളിൽ വെള്ളവും ഭക്ഷണവും വൈദ്യുതിയും ഇല്ലാത്തതിനാൽ യാത്രക്കാർ ശക്തമായി പ്രതിഷേധിച്ചു. മണിക്കൂറുകൾക്ക് ശേഷം, സ്ഥിതിഗതികൾ ശാന്തമാക്കാൻ നോർത്ത് ഈസ്റ്റേൺ റെയിൽവേ (എൻഇആർ) ഗോണ്ട ജംഗ്ഷനിൽ നിന്ന് ജീവനക്കാരെ അയയ്ക്കുകയായിരുന്നു. ശേഷം 19 മണിക്കൂറിലേറെ വൈകിയാണ് ട്രെയിൻ എത്തേണ്ട സ്റ്റേഷനില്‍ എത്തിയത്.

ഒരു പക്ഷെ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി ആവും ഇത്തരമൊരു സംഭവം അരങ്ങേറിയത്.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News