രുദ്രപ്രയാഗ്: ഹിമാലയൻ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകി. അടുത്ത 2-3 ദിവസത്തേക്ക് ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കേദാർനാഥ് ക്ഷേത്രം സന്ദർശിക്കാൻ വരുന്ന തീർഥാടകരുടെ സുരക്ഷയ്ക്കായി മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്ട്രേറ്റ് മയൂർ ദീക്ഷിത് പറഞ്ഞു.
നിലവിൽ കേദാർനാഥിൽ തുടർച്ചയായി മഞ്ഞുവീഴ്ചയുണ്ടെന്നും യാത്ര നിയന്ത്രിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോൻപ്രയാഗിൽ നിന്ന് രാവിലെ 10.30ന് ശേഷം കേദാർനാഥിലേക്ക് പോകാൻ യാത്രക്കാർക്ക് അനുവാദമില്ല. എല്ലാ യാത്രക്കാരും അവരുടെ സുരക്ഷയെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ അനുകൂലമായാൽ മാത്രമേ എല്ലാ തീർഥാടകരും കേദാർനാഥിലേക്കുള്ള യാത്ര ആരംഭിക്കാവൂ. ഏപ്രിൽ 25ന് കേദാർനാഥ് ക്ഷേത്രം തുറന്ന ദിവസം, തീർത്ഥാടന പാതയിൽ മഞ്ഞുവീഴ്ച ശക്തമായതിനാലും കാലാവസ്ഥാ വകുപ്പിന്റെ പ്രതികൂല കാലാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പ് കണക്കിലെടുത്തും ഉത്തരാഖണ്ഡ് സർക്കാർ കേദാർനാഥ് യാത്രയ്ക്ക് തീർഥാടകരിൽ നിന്ന് രജിസ്ട്രേഷൻ സ്വീകരിക്കുന്നത് നിർത്തിവച്ചിരുന്നു.
കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള പാതയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ജാഗ്രതാ നിർദേശം നൽകി. ഈയാഴ്ച പ്രദേശത്ത് മോശം കാലാവസ്ഥയായിരിക്കുമെന്ന് ഐഎംഡി മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശത്തെത്തുടർന്ന് സംസ്ഥാന സർക്കാർ കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള സന്ദർശനത്തിന്റെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...