Economic Survey 2023: രണ്ടാം NDA സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി. നാളെ ഫെബ്രുവരി 1 ബുധനാഴ്ച, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2023-24 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും.
ബജറ്റവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി 2022-23 സാമ്പത്തിക വർഷത്തിലെ സമ്പദ് വ്യവസ്ഥയുടെയും വിവിധ സൂചകങ്ങളുടെയും സ്ഥിതിവിവരക്കണക്ക് നൽകുന്ന സാമ്പത്തിക സർവേ അവതരിപ്പിച്ചു.
ഇന്ത്യയുടെ 2023-24 വര്‍ഷത്തെ ബജറ്റിന് മുന്‍പായുള്ള സാമ്പത്തിക സര്‍വേയില്‍ അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപ്പാദനം (GDP) 6-6.8% വളർച്ച കൈവരിക്കുമെന്നാണ് പ്രവചിക്കുന്നത്. 6.8 ശതമാനം അർത്ഥമാക്കുന്നത് അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗതയേറിയതായിരിക്കും എന്നാണ്.
Economic Survey 2023: സാമ്പത്തിക സർവേ 2023 എടുത്തുകാട്ടുന്ന 10 വലിയ നേട്ടങ്ങൾ ഇവയാണ്
1. PPP (purchasing power parity) വ്യവസ്ഥയിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്, വിനിമയ നിരക്കിന്‍റെ അടിസ്ഥാനത്തിൽ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ.
2. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഈ സാമ്പത്തിക വർഷം 7 ശതമാനം വളര്‍ച്ച പ്രാപിക്കുമെന്നാണ് പ്രവചനം
3. അടുത്ത സാമ്പത്തിക വർഷത്തിൽ യഥാർത്ഥ ജിഡിപി വളർച്ച 6-6.8%ബ് ആയിരിക്കുമെങ്കിലും സാമ്പത്തിക വളര്‍ച്ച നിരവധി ആഗോള സാമ്പത്തിക, രാഷ്ട്രീയ സംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കും.
4. മഹാമാരിയില്‍ നിന്നുമുള്ള ഇന്ത്യയുടെ വീണ്ടെടുക്കൽ താരതമ്യേന പെട്ടെന്നായിരുന്നു, വളർച്ചയെ ആഭ്യന്തര ഡിമാൻഡ് പിന്തുണച്ചതായും സര്‍വെയില്‍ ചൂണ്ടിക്കാട്ടുന്നു.
5. ജിഡിപി 6.5 ശതമാനം ആയി വളർച്ച കാണിക്കും. നിലവിൽ ഇത് 7% ആയിരുന്നു. ജിഡിപിയിൽ കുറവുവന്നാലും അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ നിലനില്‍ക്കുമെന്ന് സാമ്പത്തിക സര്‍വേ പറയുന്നു.
6. രൂപയുടെ മൂല്യ ത്തകര്‍ച്ച നേരിടുന്ന വെല്ലുവിളി നിലനില്‍ക്കുമെന്നാണ് മുന്നറിയിപ്പ്. യുഎസ് ഫെഡ് പലിശ നിരക്ക് കൂടുതല്‍ വർധിപ്പിക്കാനുള്ള സാധ്യതയുള്ളതിനാൽ ഇതിന് മാറ്റം പ്രതീക്ഷിക്കാനാവില്ല എന്നും സര്‍വെയില്‍ പറയുന്നു.
7. നാണ്യപ്പെരുപ്പം നടപ്പ് സാമ്പത്തിക വർഷം 6.8 ശതമാനമാണ്. ഇത് നിക്ഷേപത്തെ ബാധിക്കില്ല. പലിശ നിരക്കുകൾ ഇനിയും കൂടിയേക്കും
8. സർക്കാരിന്‍റെ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്‍റി സ്കീമിന്‍റെ (ECLGS) പിന്തുണയോടെ 2022 ജനുവരി-നവംബർ കാലയളവിൽ MSME മേഖലയിലെ ക്രെഡിറ്റ് വളർച്ച 30.5 ശതമാനം ഉയർന്നു.
9. ആഗോള വിപണിയിൽ വിലക്കയറ്റം തുടരുന്നതിനാൽ കറന്‍റ് അക്കൗണ്ട് ഡെഫിസിറ്റ് വർധിക്കുന്നത് തുടരാം. രാജ്യത്തി ഡിമാന്‍റ് കുറയുന്നത് 2023-24 സാമ്പത്തിക വർഷത്തിൽ കറന്‍റ് അക്കൗണ്ട് ഡെഫിസിറ്റ് കുറയുന്നതിന് സഹായിക്കുമെന്നും സാമ്പത്തിക സർവെ റിപ്പോർട്ട് പറയുന്നു.
10. 2022 ഡിസംബറിൽ, വിൽപ്പനയുടെ കാര്യത്തിൽ ജപ്പാനെയും ജർമ്മനിയെയും മറികടന്ന് ഇന്ത്യ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയായി. 2021-ൽ ഇന്ത്യ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ഏറ്റവും വലിയ നിർമ്മാതാക്കളും പാസഞ്ചർ കാറുകളുടെ ലോകത്തിലെ നാലാമത്തെ വലിയ നിർമ്മാതാക്കളുമായിരുന്നു. 2021 അവസാനത്തോടെ 3.7 കോടി പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോൾ മൊത്തത്തിലുള്ള ജിഡിപിയിലേക്ക് 7.1 ശതമാനവും മാനുഫാക്ചറിംഗ് ജിഡിപിയിലേക്ക് 49 ശതമാനവും സംഭാവന ചെയ്യുന്നു എന്നതാണ് ഈ മേഖലയുടെ പ്രാധാന്യം അളക്കുന്നത്.
അതേസമയം ഇന്ത്യയുടെ ബജറ്റിന് മുന്‍പായി 2023ൽ 6.1% വളർച്ചയാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) ജനുവരി മാസത്തെ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് പ്രസിദ്ധീകരിക്കുകയും 2022-23, 2023-24 വർഷങ്ങളിലെ ജിഡിപി വളർച്ച യഥാക്രമം 6.8%, 6.1% എന്നിങ്ങനെ നിലനിർത്തിയിരിക്കുകയാണെന്ന് പ്രവചിക്കുകയും ചെയ്തിട്ടുണ്ട്
IMF പറയുന്നതനുസരിച്ച്, 2024 ൽ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാകുമെങ്കിലും പിന്നീട് വേഗത വർദ്ധിക്കും. "ഇന്ത്യയുടെ വളർച്ച 2022-23 ൽ 6.8% ൽ നിന്ന് 2023-24 ൽ 6.1% ആയി കുറയും, 2024-25 ൽ 6.8% ആയി ഉയരും, IMF റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...